തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അനുകൂല സംഘടന ഉജ്വല വിജയം നേടി. ആകെയുള്ള 27 പൊലീസ് ജില്ലകളില്‍ എറണാകുളം റൂറല്‍ ഒഴികെയുള്ളവയില്‍ യു.ഡി.എഫ് അനുകൂല സംഘടനയാണ് വിജയിച്ചത്.
സംസ്ഥാന പ്രസിഡന്റായി കോട്ടയം സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ പി.ഡി ഉണ്ണിയെയും ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം സിറ്റിയിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജി.ആര്‍ അജിത്തും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്: വി.കെ നാരായണന്‍ (കോഴിക്കോട് റൂറല്‍), ജോയിന്റ് സെക്രട്ടറി: എം.എ രാമകൃഷ്ണന്‍ (തൃശൂര്‍ റൂറല്‍), ട്രഷറര്‍: ടി. അബ്ദുല്ലക്കോയ (കോഴിക്കോട് സിറ്റി) എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍. സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി എസ് റോയി (തിരുവനന്തപുരം റൂറല്‍), കെ.ജി ഉദയകുമാര്‍ (കൊല്ലം), ആര്‍ ദീപ്തികുമാര്‍ (പത്തനംതിട്ട), ബി. റഫീഖ് (ആലപ്പുഴ), സുനില്‍ ജോര്‍ജ് (ഇടുക്കി), ജോജന്‍ ജോര്‍ജ് (എറണാകുളം സിറ്റി), കെ. അജയകുമാര്‍ (എറണാകുളം റൂറല്‍), കെ.ആര്‍ വത്സരാജ് (തൃശൂര്‍), വി. അരവിന്ദാക്ഷന്‍ (പാലക്കാട്), ശ്രീപതി (മലപ്പുറം), വിനോദ് ജോസഫ് (വയനാട്), ഇ. ദാമോദരന്‍ (കണ്ണൂര്‍), കെ. സന്തോഷ് (കാസര്‍കോട്), കെ.ആര്‍ രാജേഷ്‌കുമാര്‍ (കെ.എ.പി-ഒന്ന്), സുരേഷ് (കെ.എ.പി -രണ്ട്), ശ്രീജിത്ത് (കെ.എ.പി -മൂന്ന്), വി.കെ മനോഹരന്‍ (കെ.എ.പി -നാല്), വി. അനില്‍കുമാര്‍ (കെ.എ.പി -അഞ്ച്), മാര്‍ട്ടിന്‍ ഡിക്രൂസ് (എം.എസ്.പി), എസ്. അനീഷ് (എസ്.എ.പി), മുഹമ്മദ്ഷാഫി (ടെലി കമ്യൂണിക്കേഷന്‍), കെ. അജിത്ത് (കേരളാ പൊലീസ് അക്കാദമി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായി ഐ.വി വിനോദ് (എസ്.എ.പി), വിനയകുമാര്‍ (ടെലികമ്മ്യൂണിക്കേഷന്‍), ഷാജി മത്തായി (കൊല്ലം), പി.വി രമേശന്‍ (ആലപ്പുഴ), മാത്യു (കണ്ണൂര്‍), ബാബു തോമസ് (വയനാട്) എന്നിവരെ തെരഞ്ഞെടുത്തു. സണ്ണിക്കുട്ടി (പത്തനംതിട്ട), എം.എ ഉറൂബ് (തിരുവനന്തപുരം സിറ്റി), കെ. അക്ബര്‍ അലി (പാലക്കാട്) എന്നിവരാണ് ഓഡിറ്റ് കമ്മിറ്റി അംഗങ്ങള്‍.
അസോസിയേഷന്റെ ബ്രാഞ്ച് തല തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ത്തന്നെ സംഘടന യു.ഡി.എഫിന്റെ നിയന്ത്രണത്തിലാവുമെന്നതിനു വ്യക്തമായ സൂചന ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതോടെയാണ് ഇതിനുള്ള സാഹചര്യമൊരുങ്ങിയത്. എന്നാല്‍, കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പൊലീസ് അസോസിയേഷന്‍ എല്‍.ഡി.എഫ് പക്ഷത്തായിരുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംഘടനയില്‍ ഇപ്പോള്‍ യു.ഡി.എഫ് മേല്‍ക്കൈ നേടുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.