വിഎസ് അനുകൂല പ്രകടനം നടത്തിയതിന്റെ പേരില്‍ കാസര്‍കോടിന് പിന്നാലെ കണ്ണൂരിലും കടുത്ത അച്ചടക്ക നടപടി. കണ്ടക്കൈ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള എട്ടുപേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
നാലുപേരെ സസ്‌പെന്‍ഡ് ചെയ്യാനും രണ്ടു പേരെ താക്കീത് ചെയ്യാനുമാണ് തീരുമാനമെന്ന് അറിയുന്നു. എരുവങ്ങൂര്‍, കൊട്ടയാട് ബ്രാഞ്ച് സെക്രട്ടറിമാരെ നീക്കം ചെയ്യാനും തീരുമാനിച്ചു.
പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഎസിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്നും അച്ചടക്കനടപടികളുമായി മുന്നോട്ടുപോകുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു

No comments:
Post a Comment
Note: Only a member of this blog may post a comment.