Monday, August 8, 2011

സാക്ഷിയെ പ്രതിയാക്കാന്‍ നീക്കം


വിവാദ വിഷയമായി തുടരുന്ന പാമോലിന്‍ ഇറക്കുമതി ഇടപാടില്‍
ഒരു സാക്ഷി മാത്രമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുളള പ്രതിപക്ഷത്തിന്റെ കുതന്ത്രം ഒരിക്കല്‍ കൂടി പ്രകടമായി. അതോടൊപ്പം, കഴിഞ്ഞ ഇരുപത് വര്‍ഷമായി നടക്കുന്ന ഈ കേസില്‍ 23-ാം സാക്ഷിയായ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് തുടര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ അന്വേഷണ വിധേയമാക്കിയില്ലെന്ന വിജിലന്‍സ് കോടതിയുടെ നിരീക്ഷണം അടിസ്ഥാനരഹിതമാണെന്ന നിരീക്ഷണവും ശക്തം.കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നിയോഗിച്ച ഉദേ്യാഗസ്ഥനാണ് തുടരനേ്വഷണം നടത്തിയതെന്നതും, അതേ സര്‍ക്കാര്‍ തന്നെ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് വിജിലന്‍സ് കോടതിയില്‍ കേസ് നടത്തിയതെന്നതും ശ്രദ്ധേയമാണ്. തുടരനേ്വഷണത്തില്‍, ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകളൊന്നുമില്ല എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നിയമസഭാ തിരഞ്ഞെടുപ്പിനിടെ പൂഴ്ത്തിവയ്ക്കുകയും ചെയ്തു.  പാമോലിന്‍ ഇറക്കുമതി നടന്ന 1991 ല്‍ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട നാലു കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷണത്തില്‍ ഉണ്ടായിരുന്നത് - 2005 ജനുവരി 20ന് ഉമ്മന്‍ ചാണ്ടി നടത്തിയ പത്രസമ്മേളനത്തില്‍ പാമോലിന്‍ ഇടപാടിനെക്കുറിച്ച് തനിക്കെല്ലാമറിയാമായിരുന്നു എന്നു പറഞ്ഞത്, സഖറിയാ മാത്യുവിന്റെ ഒഴിവാക്കല്‍ ഹര്‍ജിയില്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള ഫയല്‍ ധനമ്രന്തിയുടെ മുമ്പില്‍ സമര്‍പ്പിച്ചിരുന്നെന്ന് അവകാശപ്പെട്ടത്, ധനവകുപ്പിന്റെ അനുമതിയോടെയാണ് ഇറക്കുമതി ചെയ്തതെന്നു പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി മുമ്പാകെ ജോസ് സിറിയക് നല്‍കിയ മൊഴി, ധനകാര്യവകുപ്പ് നിയമസഭയില്‍ സമര്‍പ്പിച്ചതും നേരത്തെ നടത്തിയ അന്വേഷണത്തില്‍ പരിശോധിക്കാതെയിരുന്നതുമായ ഫയല്‍ എന്നിവ.
 
ഇത്രയും പുതിയ കാര്യങ്ങള്‍ തുടര്‍ അന്വേഷണത്തിന് വിധേയമാക്കാമെന്നാണ് 2011 മാര്‍ച്ച് 5ന് വിജിലന്‍സ് വകുപ്പ് നിര്‍ദ്ദേശിച്ചത്.
1991ല്‍ നടന്ന ഇടപാടിനെ സംബന്ധിച്ച് നിയമസഭയില്‍ പലവട്ടം ചര്‍ച്ച നടന്നു. അന്നൊന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് പരമാര്‍ശിക്കപ്പെടുകയുണ്ടായില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെയാണ് പ്രതിപക്ഷം ലക്ഷ്യംവച്ചത്. ഇത് സംബന്ധിച്ച് 1997ല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കെ കരുണാകരനായിരുന്നു ഒന്നാം പ്രതി. അതിനെ ചോദ്യം ചെയ്ത് കരുണാകരന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ആറു വര്‍ഷത്തെ അന്വേഷണത്തിനു ശേഷം 2003 ല്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. അതില്‍ ഇരുപത്തിമൂന്നാം സാക്ഷിയായിരുന്നു ഉമ്മന്‍ ചാണ്ടി.2005 ല്‍ കേസ് പിന്‍വലിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടു വന്ന വി.എസ് സര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് കരുണാകരന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നല്‍കി. കരുണാകരന്‍ അന്തരിച്ചതോടെ 2011 ല്‍ വിജിലന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്ക് വന്നു. തുടര്‍ന്ന് ടി എച്ച് മുസ്തഫയും സഖറിയ മാത്യുവും ഉള്‍പ്പെടെ എല്ലാ പ്രതികളും ഒഴിവാക്കല്‍ ഹര്‍ജി നല്‍കി. മുസ്തഫയുടെ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരമാര്‍ശമുണ്ടെന്ന അവാസ്തവമായ വിവാദമുണ്ടായി. മറ്റാരെങ്കിലും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടരന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് 2011 ഫെബ്രവരി 26ന് ഹര്‍ജി നല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം അനുവദിച്ചു. വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2011 മെയ് 13ന് കോടതിയില്‍ സമര്‍പ്പിച്ചു. എല്ലാ വിഷയങ്ങളെപ്പറ്റിയും വിശദമായി പരാമര്‍ശിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ നിലവിലുള്ള പ്രതികളല്ലാതെ മറ്റൊരാളും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റാരെയും പ്രതിയാക്കാന്‍ തക്കതായ തെളിവില്ലെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തു. പക്ഷേ കോടതിക്ക് ഇതുകൊണ്ട് തൃപ്തിയായില്ല

No comments:

Post a Comment

Note: Only a member of this blog may post a comment.