സി.പി.എമ്മിനുള്ളിലെ വിഭാഗീയതയ്ക്കു ഹൈടെക്മാനം. എറണാകുളം ജില്ലാസെക്രട്ടറി ഗോപീ കോട്ടമുറിക്കലിന്റെ കസേര തെറിപ്പിച്ച ലൈംഗീകവിവാദം, ജില്ലാകമ്മിറ്റി ഓഫീസിലെ സെക്രട്ടറിയുടെ സ്വകാര്യമുറിയിലെ കാമറവഴിയാണ് രൂപപ്പെടുത്തിയതെങ്കില്‍, അതിനെ നേരിടാന്‍ എസ്.എം.എസുകളും ഇ മെയിലുകളും വ്യാപകമായി പ്രചരിപ്പിക്കുകയാണ് ഔദ്യോഗികവിഭാഗം. ഗോപി കോട്ടമുറിക്കലിന് അനുകൂലമായി ജില്ലയിലെമ്പാടും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍ക്കു പിന്നാലെയാണിത്. മൂവാറ്റുപുഴയിലെ ഒട്ടുമിക്ക ഏരിയകമ്മിറ്റികള്‍ക്കു മുന്നിലും പ്രത്യക്ഷപ്പെട്ട ഗോപി അനുകൂല പോസ്റ്ററുകള്‍ക്ക് പിന്നാലെ ഇ മെയിലും എസ്. എം. എസും പ്രവഹിക്കുകയാണ്. പ്രാദേശിക നേതൃത്വങ്ങളുടെ അറിവോടു കൂടി ചില ഇടങ്ങളില്‍ ബ്രാഞ്ച് ഭാരവാഹികള്‍ രംഗത്തിറങ്ങിയതായി വിവരമുണ്ട്. ഹൈടെക് പ്രചരണത്തിന് പിന്നില്‍ വിദ്യാര്‍ത്ഥി നേതാക്കളാണെന്ന് സൂചന. ജില്ലയിലെ പത്തോളം ഏരിയ കമ്മിറ്റികള്‍ക്ക് കീഴിലാണ് ഗോപി അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ ഇഷ്ടതാരമായ ഗോപികോട്ടമുറിക്കല്‍ പാര്‍ട്ടി ജനകീയ പൊതുവേദികളില്‍ ഇന്നലെയും സജീവമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിയാവുന്ന പാര്‍ട്ടി ചടങ്ങുകള്‍ക്കൊപ്പം പൊതുവേദികളിലും ഗോപി ഓടിയെത്തുന്നുണ്ട്. എല്‌ളാ പോസ്റ്ററുകളുടെയും എസ്എംഎസ് ഇമെയില്‍ സന്ദേശങ്ങളുടെയും ഉറവിടം സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യമായി സിപിഎം സ്റ്റേറ്റ് കമ്മറ്റിക്ക് മുമ്പില്‍ ഗേപിക്കെതിരെ പരാതി എത്തിച്ച ജില്ലാ നേതാവ് രംഗത്തെത്തി.
അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വി.എസിനെതിരേ രൂക്ഷവിമര്‍ശനവുമായി ചാവേറുകളെ ഔദ്യോഗികനേതൃത്വം ചാനലുകളിലേക്ക് അയച്ചുതുടങ്ങി. മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സിന്റെ ഇന്ത്യാവിഷന്‍ അഭിമുഖം ഇതിന്റെ ഭാഗമായിരുന്നു. പാര്‍ട്ടി സഖാക്കളെ കൊലക്കത്തിക്കിരയാക്കിയ കെ സുധാകരനെ അനുകൂലിച്ച ബെര്‍ലിനെ വിലക്ക് ലംഘിച്ച് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ലോറന്‍സ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പാര്‍ട്ടി വിരുദ്ധര്‍ക്ക് വേണ്ടി വോട്ട് പിടിക്കാനിറങ്ങിയ ഒരാളെ കാണാന്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പോകുന്നത് തെറ്റായ സന്ദേശം നല്‍കും, സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ലോറന്‍സ് പറഞ്ഞു. ഇത് കമ്മ്യൂണിസ്റ്റ് ബോധത്തിന്റെ പ്രശ്‌നമാണ്. തെറ്റായ പ്രവൃത്തി ആര് ചെയ്താലും അത് ശരിയല്ല. വിഭാഗീയതയുടെ ഭാഗമായി ഏകപക്ഷീയ നടപടിയുണ്ടായിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയ്ക്കകത്ത് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. പാര്‍ട്ടി വിരുദ്ധരുടെ വീട്ടില്‍ പോകരുതെന്ന് നിര്‍ദേശമുണ്ടെങ്കില്‍ അത് ലംഘിക്കുന്നതില്‍ വലിയ ധീരതയൊന്നുമില്ല. ഇത് മറ്റ് പലര്‍ക്കും ലംഘനങ്ങള്‍ നടത്താനുള്ള പ്രോത്സാഹനമായി തീരും, ലോറന്‍സ് ചൂണ്ടിക്കാട്ടി.
കെ.സുധാകരനെ പോലെ സി.പി.എമ്മുകാരെ കൊലപ്പെടുത്താന്‍ നടന്ന ഒരാള്‍ക്ക് വേണ്ടി വോട്ടുപിടിച്ചയാളാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍. അങ്ങനെയൊരാളെ കാണാന്‍ പോകരുതെന്ന് പറഞ്ഞാല്‍ അത് ലംഘിക്കാന്‍ പാടില്ലായിരുന്നു. ഗോപി കോട്ടമുറിക്കലിനെ എറണാകുളം ജില്ലാ സെക്രട്ടറി മാറ്റിയിട്ടില്ലെന്ന് ലോറന്‍സ് അവകാശപ്പെട്ടു. ഗോപിയ്‌ക്കെതിരായ നടപടി പൂര്‍ണ്ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു- ഔദ്യോഗിവിഭാഗത്തില്‍ നിന്നും ലഭിച്ച കൃത്യമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോറന്‍സിന്റെ പ്രതികരണം. കോട്ടമുറിക്കലിനെതിരെ എതിരാളികള്‍ ഹാജരാക്കിയ തെളിവുകളെക്കുറിച്ച് സംസാരിച്ച ലോറന്‍സ് പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ വെച്ച് ആരെയെങ്കിലും കുടുക്കാന്‍ ശ്രമിക്കുന്നത് പാര്‍ട്ടിവിരുദ്ധമാണ് എന്ന് അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധിയുടേയും കരുണാകരന്റെയും കാലത്ത് ഒളിക്യാമറ വെച്ച് പലരേയും കുടുക്കാന്‍ ശ്രമിച്ചതായി കേട്ടിട്ടുണ്ട്. ഇത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ലെന്നും ലോറന്‍സ് പറഞ്ഞു. സന്ദര്‍ഭം വരുമ്പോള്‍ ഉപയോഗിക്കാനായി വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്ന നടപടിയല്ല. ഇത് വിഭാഗീയതയുടെ ഭാഗമാണോ അല്ലയോ എന്നുള്ള കാര്യം ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സി.ഐ.ടി.യു. നേതാവുകൂടിയായ അദ്ദേഹം പ്രതികരിച്ചു.
ഗോപി കോട്ടമുറിക്കലിനെതിരെയുള്ള പാര്‍ട്ടി നടപടി വിഭാഗീയതയുടെ ഭാഗമല്ലെന്നും സദാചാരപ്രശ്‌നവും വിഭാഗീയതയും രണ്ടാണെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇന്നലെ വി എസ് അച്യുതാനന്ദന്‍ ഉത്തരം നല്‍കിയിരുന്നു. സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ മറുപടിയാണ് ലോറന്‍സിലൂടെ പുറത്തുവന്നത്. അതേസമയം അടുത്തമാസം ആരംഭിക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ പിണറായി പക്ഷവും വിഎസ് പക്ഷവും പരസ്പര ആക്രണത്തിന് ഏതറ്റംവരെയും പോകാമെന്ന് സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്. സിപിഎമ്മിലെ പോര് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനും യുഡിഎഫിനും കൂടി താല്പര്യമുള്ള കാര്യമായതിനാല്‍, ഇത് അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. കായികമായ ആക്രമണങ്ങള്‍, കൂടുതല്‍ നേതാക്കള്‍ക്കെതിരേ ലൈംഗികാപവാദങ്ങള്‍, അഴിമതി ആരോപണങ്ങള്‍ തുടങ്ങിയവയ്ക്കാണ് സാധ്യത.
പാര്‍ട്ടി കോണ്‍ഗ്രസിനും സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായ പ്രാദേശിക സമ്മേളനങ്ങളാണ് സെപ്റ്റംബറില്‍ തുടങ്ങുന്നത്. പി ശശിക്കു പിന്നാലെ, ഗോപി കോട്ടമുറിക്കലിനെതിരേയും ഉയര്‍ന്ന ലൈംഗികാപവാദവും പരാതിയും പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ടു കേസുകളും കെട്ടിച്ചമതല്ലെങ്കിലും ഗ്രൂപ്പിസമില്ലായിരുന്നെങ്കില്‍ അവ പുറത്തുവരില്ലായിരുന്നു. വിഭാഗീയത എന്നു പേരിട്ടു വിളിക്കുന്ന ചേരിതിരിവ് വ്യക്തമായ ഗ്രൂപ്പിസം തന്നെയാണെന്നും പ്രാദേശികമായി പലയിടത്തും വിഎസ് ഔദ്യോഗിക പക്ഷങ്ങള്‍ രണ്ടു പാര്‍ട്ടിയെപ്പോലെയാണു പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടിലുള്ളതായാണു വിവരം. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന രണ്ട് നേതാക്കള്‍ക്കെതിരേ രണ്ടു പക്ഷങ്ങളുടെയും പരസ്പര ആരോപണം അണിയറയില്‍ തയ്യാറാകുന്നുണ്ടത്രേ. ഇതില്‍ ഒന്ന് ലൈംഗികാപവാദവും മറ്റേത് അഴിമതിയാരോപണവുമാണ്.
മലപ്പുറം സമ്മേളനം മുതല്‍ വിഎസ് പക്ഷം ശേഖരിച്ച ചില വിവരങ്ങളുടെയും ഫോണ്‍ സംഭാഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് മുന്‍ മന്ത്രിക്കെതിരായ നീക്കം. വിഎസ് പക്ഷക്കാരനായ മുന്‍ മന്ത്രി വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. വി എസ് അച്യുതാനന്ദന്റ മകന്‍ വി എ അരുണ്‍കുമാറിനെ നായകനാക്കിയാകും ഇത്തവണ സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന്റെ കടന്നാക്രമണം. അരുണ്‍കുമാറിന് എതിരായ അഴിമതി ആരോപണങ്ങള്‍, വിജിലന്‍സ് അന്വേഷണങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഔദ്യോഗിക പക്ഷത്തിന്റെ പക്കലുണ്ട്. അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പരസ്യമായി ആയുധമാക്കാതിരുന്നത് സമ്മേളനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു. സിപിഎം ഗ്രൂപ്പിസത്തിന്റെ രൂക്ഷത കുറഞ്ഞുവെന്ന് തോന്നിച്ചിരുന്ന കാലത്തും രണ്ടു പക്ഷവും പരസ്പരാക്രമണത്തിന് തന്ത്രങ്ങള്‍ മെനയുകയും വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉദുമയിലെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വി എസ് അച്യുതാന്ദന്‍ പരസ്യമായി രംഗത്തെത്തിയതും പാര്‍ട്ടി വിലക്കിയിട്ടും അദ്ദേഹം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചതും സ്വന്തം പക്ഷക്കാര്‍ക്കുള്ള പരസ്യമായ ആഹ്വാനം തന്നെയായിരുന്നുവത്രേ.
അതിനിടെ ഗോപി കോട്ടമുറിക്കലിനെതിരേ ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിലെ മൂന്ന് ഓഫിസ് സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ശനിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടാകുമെന്നറിയുന്നു. ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ സ്വകാര്യ മുറിയില്‍ ഒരു മാസം മുന്‍പു തന്നെ ഒളി ക്യാമറ വച്ചിരുന്നുവെന്നാണു സൂചന. സിംഗപ്പൂരില്‍ നിന്നു കൊണ്ടുവന്ന രഹസ്യ ക്യാമറ ഓഫിസ് സെക്രട്ടറിമാരില്‍ ഒരാളുടെ സഹായത്തോടെയാണു മുറിയില്‍ സ്ഥാപിച്ചതെന്നു കരുതുന്നു. സദാചാര വിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റി ഇവരില്‍ നിന്നു വിശദീകരണം തേടും. മുറിയില്‍ പുസ്തകത്തിനിടയിലാണ് ക്യാമറ ഒളിപ്പിച്ചതെന്നു ദ്യശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. ഇവ പിന്നീട് പെന്‍ഡ്രൈവിലേക്കു പകര്‍ത്തി പരാതിക്കാരന്‍ സംസ്ഥാനനേതൃത്വത്തിന് എത്തിക്കുകയായിരുന്നു. കോട്ടമുറിക്കലിനെതിരെയുള്ള നടപടിയെത്തുടര്‍ന്ന് വ്യക്തമായും ഇരു ചേരികളായി തിരിഞ്ഞ പാര്‍ട്ടിയില്‍ ഇരുപക്ഷവും എതിര്‍പക്ഷത്തെ നേതാക്കള്‍ക്കെതിരെയുള്ള തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ്.
കോട്ടമുറിക്കല്‍ സഞ്ചരിച്ച കാറിന്റെ മുന്‍ ടയറുകള്‍ രണ്ടും ഊരിപ്പോയത് ഇത്രയും നാള്‍ രഹസ്യമാക്കി വച്ചതെന്തിനെന്ന ചോദ്യമാണു വി.എസ് വിഭാഗത്തിനുള്ളത്. എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ട്രസ്റ്റിന്റെ അധീനതയിലുള്ള 2.80 ഏക്കര്‍ തോട്ടത്തിലെ റബര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ആരോപണം. ടാപ്പിങ്ങിന്റെ ചുമതലയുണ്ടായിരുന്ന നേതാവ് വെറും 71,000 രൂപയാണത്രെ വരവു വച്ചത്. ഇതു സംബന്ധിച്ച് ജില്ലാ കമ്മിറ്റിയില്‍ പരാതി ലഭിച്ചിരുന്നു. വി.എസ് വിഭാഗത്തിലെ പ്രമുഖനായൊരു നേതാവിനെതിരെ 50 കോടിയുടെ ക്രമക്കേടിന്റെ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഔദ്യോഗിക വിഭാഗം. ഭാര്യാപിതാവിന്റെ പേരില്‍ നടത്തിയ ഭൂമി ഇടപാടാണ് അന്വേഷണത്തില്‍
No comments:
Post a Comment
Note: Only a member of this blog may post a comment.