പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതി പരാമര്‍ശം വന്ന പിന്നാലെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും നിയമസഭാ കക്ഷി ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണന്‍ നടത്തിയ പ്രതികരണം സിപിഎമ്മില്‍ പുകയുന്നു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്‌നം വി എസ് അച്യുതാനന്ദന്‍ തന്നെ ഉന്നയിക്കുമെന്നാണു സൂചന. ഔദ്യോഗിക പക്ഷത്തുള്ള ചിലരുംയോഗത്തില്‍ പ്രശ്‌നം ഉന്നയിക്കാന്‍ ഒരുങ്ങുന്നുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയുകയും വിജിലന്‍സ് ഡയറക്ടറെ മാറ്റുകയും വേണമെന്നായിരുന്നു കോടിയേരിയുടെ ആവശ്യം. മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന് ആവശ്യപ്പെടുന്നതിനു പകരം, വിജിലന്‍സ് വകുപ്പ് മാത്രം ഒഴിയണം എന്നാവശ്യപ്പെട്ടത് പാര്‍ട്ടി തീരുമാനമായിരുന്നില്ല. എന്നാല്‍ സംസ്ഥാന സെക്രട്ടറി കഴിഞ്ഞാല്‍ കേരളത്തിലുള്ള ഏക പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ കോടിയേരി ഉടന്‍തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതികരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മാധ്യമങ്ങളെ കാണുന്നതിനു മുമ്പ് തന്റെ പ്രതികരണം പുറത്തുവരാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്‌തു. ഉമ്മന്‍ ചാണ്ടിക്ക് രാജിയല്ലാതെ വേറെ പോംവഴിയില്ലെന്നാണ്,കോടിയേരിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ തന്നെ വി എസ് പ്രതികരിച്ചത്. എന്നാല്‍ കോടിയേരി പറഞ്ഞതിനെ ഒറ്റയടിക്ക് തള്ളിക്കളയുന്നു എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാക്കുകള്‍ മയപ്പെടുത്തേണ്ടിവന്നു. എന്തു ചെയ്യണമെന്നു മുഖ്യമന്ത്രി തീരുമാനിക്കേണ്ടിവരും എന്ന മട്ടില്‍ എവിടെയും തൊടാതെയാണ് തിങ്കളാഴ്‌ച വൈകുന്നേരം പിണറായി പ്രതികരിച്ചത്. അന്തസുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കണം എന്ന് ഇന്നലെയാണ് അദ്ദേഹം ശക്തമായി പ്രതികരിച്ചത്.
മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന ആവശ്യങ്ങളെ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതിരോധിച്ചത് കോടിയേരിയുടെ ആവശ്യം ചൂണ്ടിക്കാട്ടിയാണ്. മാത്രമല്ല, സിപിഎം മലക്കം മറിഞ്ഞുവെന്ന് ഇന്ന് മാധ്യമങ്ങള്‍ വ്യാപകമായി പറഞ്ഞിട്ടുമുണ്ട്. സര്‍ക്കാരിനെയും ഭരണമുന്നണിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കാന്‍ ലഭിച്ച അവസരം ശരിയായി വിനിയോഗിക്കാതെ സി.പി.എം സ്വയം വെട്ടിലായി എന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.
കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലാണ് പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നു പറഞ്ഞത് എന്ന ഭരണപക്ഷ വാദത്തെ പ്രതിരോധിക്കുന്നതിലും കോടിയേരിക്ക് വീഴ്‌ച പറ്റി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 13-നാണ് ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വന്നത്. അപ്പോഴും സാങ്കേതികമായി ഭരണം ഇടതുമുന്നണിയുടേതായിരുന്നു. കെട്ടിച്ചമച്ച റിപ്പോര്‍ട്ട് എന്നാണ് അതിനെ കോടിയേരി വിശേഷിപ്പിച്ചത്. സ്വന്തം ഭരണകാലത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിക്കു വേണ്ടി റിപ്പോര്‍ട്ട് തട്ടിക്കൂട്ടി എന്ന് സമ്മതിക്കുന്ന തരത്തിലായിരുന്നു കോടിയേരിയുടെ പരാമര്‍ശം.
വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമാണെങ്കിലും കേന്ദ്ര കമ്മിറ്റി അംഗം മാത്രമാണ്. പിബി അംഗമായ തനിക്ക് എപ്പോഴും വിഎസിന്റെ പിന്നില്‍ മാത്രം നില്‍ക്കേണ്ടിവരുന്നുവെന്ന കോടിയേരിയുടെ പരിഭവം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാണ്. അതിനിടയിലാണ് ഇപ്പോഴത്തെ വിവാദം. തെരഞ്ഞെടുപ്പില്‍ കോടിയേരി പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുമെന്ന് ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് വിഎസിനെത്തന്നെ മുന്നില്‍ നിര്‍ത്തുകയും ചെയ്യേണ്ടിവന്നതും കോടിയേരിയെ അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് തിങ്കളാഴ്‌ച വിഎസിനേക്കാള്‍ മുമ്പേ കോടിയേരി പ്രതികരിച്ചത്. അത് പാര്‍ട്ടിയിലെ വിഎസ് പക്ഷത്തിനും സംസ്ഥാനത്തെ ഭരണപക്ഷത്തിനും പിടിവള്ളിയായി. കഴിഞ്ഞ സര്‍ക്കാരിലും ഈ സര്‍ക്കാരിലുമുള്ള ചിലര്‍ തമ്മില്‍ കൂട്ടുകച്ചവടം ഉണ്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്‌താവന വീണ്ടും ഇതോടനുബന്ധമായി ചര്‍ച്ചയാക്കാനും സിപിഎമ്മിലെ കോടിയേരി വിരുദ്ധര്‍ ശ്രമം തുടങ്ങിയിട്ടു

No comments:
Post a Comment
Note: Only a member of this blog may post a comment.