കോലഞ്ചേരി: ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ശോഭയാത്രയെ ആക്രമിച്ച സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെ ആറ് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കുന്നത്തുനാട് പോലീസ് കേസെടുത്തു. ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.
എറണാകുളം ജില്ലയില്‍ കുമാരപുരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച നടന്ന ശോഭയാത്രയാണ് സി.പി.എമ്മുകാര്‍ മാരകായുധങ്ങളുമായി ഇട്ടിയകാട് മഹാദേവക്ഷേത്രത്തില്‍ നിന്നും എരുമേലി ശിവക്ഷേത്രത്തിലേക്കാണ് ശോഭയാത്ര സംഘടിപ്പിച്ചിരുന്നത്. നിരവധി കൊച്ചുകുട്ടികളും സ്ത്രീകളും അണിനിരന്ന ശോഭയാത്ര അയ്യപ്പന്‍ നായര്‍ കവലയിലെത്തിയതോടെ ഇരുപതോളം വരുന്ന സി.പി.എമ്മുകാര്‍ ശോഭയാത്രയെ ആക്രമിക്കുകയായിരുന്നു. കത്തിയുമായി ആക്രമണത്തിനു മുതിര്‍ന്ന പള്ളിക്കര പുളിയ്ക്കല്‍ ഷാജിയെ ജാഥാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ കുന്നത്തുനാട് പൊലീസ് പിടികൂടിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് മെമ്പറും സി.പി.എമ്മും നേതാവുമായ വി.എ. മോഹനന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുത്തതായി കുന്നത്തുനാട് എസ്.ഐ. ശിവകുമാര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പള്ളക്കര അയ്യപ്പന്‍ നായര്‍ കവലയില്‍ പ്രകടനവും സമ്മേളനവും നടത്തി.
No comments:
Post a Comment
Note: Only a member of this blog may post a comment.