Friday, August 5, 2011

ഇക്കുറി ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ട; വിപണിയില്‍ വിലക്കയറ്റമില്ല


ഓണാഘോഷങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ പച്ചക്കറി വിപണി സാധാരണ നിലയില്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പച്ചക്കറി സുലഭമായതിനാല്‍ വിപണിയില്‍ വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല.
നഗരത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഈട്ടിയില്‍ നിന്നും ദിണ്ടിഗലില്‍ നിന്നും സാധാരണ രീതിയില്‍ പച്ചക്കറികള്‍ എത്തുന്നുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറികള്‍ക്ക് തീവിലയുണ്ടായിരുന്നുവെന്ന് മാത്രമല്ല, പച്ചക്കറികള്‍ വിപണിയില്‍ ലഭിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഒരു ദിവസം 20 മുതല്‍ 23 ലോറി ലോഡ് പച്ചക്കറികളാണ് കൊച്ചില്‍ നഗരത്തില്‍ മാത്രമെത്തുന്നത്. ലോഡില്‍ ഏകദേശം 13 ടണ്‍ പച്ചക്കറികളുണ്ടാവും. കാലാവസ്ഥ അനുയോജ്യമായതിനാല്‍ സാധാരണ രീതിയില്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഓണം പ്രമാണിച്ച് പറയത്തക്ക വില വര്‍ദ്ധനയൊന്നും വിപണിയിലുണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.  ഓണ വിപണി സജീവമാകുന്നതേയുള്ളുവെങ്കിലും പച്ചക്കറിക്ക് ക്ഷാമമോ വിലവര്‍ദ്ധനയോ ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് വ്യാപാരികള്‍ ഉറപ്പിച്ചുപറയുന്നു.വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലും കുടുംബശ്രീയും ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. ഇതുകൂടാതെ ഗവണ്‍മെന്റിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെയും പച്ചക്കറി ഉല്പാദിപ്പിക്കുന്നുണ്ട്.
 
ഇത്തരം മാര്‍ഗ്ഗങ്ങളിലുടെയെല്ലാം പച്ചക്കറി ലഭ്യമാകുന്നതുകൊണ്ട് ഓണം സീസണില്‍ വില ഉയര്‍ത്താനുള്ള സാധ്യതയില്ല. പ്രതികൂല കാലാവസ്ഥ ഉണ്ടായിരുന്നപ്പോളും ആവശ്യസാധനങ്ങളുടെ വില സാധാരണ നിലയിലായിരുന്നു. കഴിഞ്ഞവര്‍ഷം അവസാനങ്ങളിലും 2011ന്റെ തുടക്കത്തിലും കീടങ്ങളുടെ ആക്രമണവും കാലംതെറ്റി വന്ന മഴയും പച്ചക്കറി ഉത്പാദനത്തെ ബാധിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തോളമായി പച്ചക്കറി വിലയില്‍ കാര്യമായ ചാഞ്ചാട്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊഡക്ഷന്‍ കൗണ്‍സില്‍ കേരളയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റില്‍ കിലോഗ്രാമിന് 30രൂപ വിലയുണ്ടായിരുന്ന ഏത്തപ്പഴത്തിന് ഇപ്പോഴത്തെ വില 33 രൂപയാണ്. ഒരു വര്‍ഷത്തിനുശേഷം വില കുറയുകയാണ് ചെയ്തത്. കഴിഞ്ഞ മാസം 14 രൂപണ്ടായിരുന്ന തക്കാളിയുടെ വ്യാഴാഴ്ചത്തെ വില 10 രൂപയാണ്. ഉരുളക്കിഴങ്ങിന് കിലോഗ്രാമിന് 20 രൂപയാണ്. കഴിഞ്ഞ മാസം കിലോഗ്രാമിന് 24 രൂപയായിരുന്ന ചെറിയ ഉള്ളിയുടെ വില വ്യാഴാഴ്ച 40 രൂപയായി ഉയര്‍ന്നിട്ടുണ്ട്. സവാള, കാബേജ്, കപ്പ തുടങ്ങിയവയടെ വിലയില്‍ വ്യത്യാസമൊന്നുമില്ല. കഴിഞ്ഞ മാസം 20 രൂപയായിരുന്നു ക്യാരറ്റിന്റെ വില 28 രൂപയിലേക്ക് കുതിച്ചുയര്‍ന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.