Friday, August 12, 2011

ഉമ്മന്‍ ചാണ്ടി ഏറ്റവും ജനകീയ കോണ്‍ഗ്രസ് മുഖ്യമന്ത്രി: സിഎന്‍എന്‍ സര്‍വെ

രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ ഏറ്റവും ജനകീയന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് സിഎന്‍എന്‍- ഐബിഎന്‍- ഹിന്ദു സര്‍വെ.
67% ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 17% പേര്‍ തൃപ്തരല്ല.  19 പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ 1300 തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണു സര്‍വെ നടന്നത്. ജനസമ്മിതിയില്‍ 19 മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം ഏഴാമതാണ്. സംസ്ഥാനങ്ങളുടെ പ്രകടനത്തില്‍ കേരളം പത്താം സ്ഥാനത്തു നില്ക്കുന്നു.
19 മുഖ്യമന്ത്രിമാരില്‍ കോണ്‍ഗ്രസിന് ഏഴ് പേരാണുള്ളത്. തരുണ്‍ ഗൊഗോയ് (ആസം), അശോക് ഗലോട്ട് (രാജസ്ഥാന്‍), ബുഭിന്ദര്‍ സിംഗ് ഹൂഡ (ഹരിയാന), പ്രുഥ്‌വി ചൗഹാന്‍ (മഹാരാഷ്ട്ര), ഷീല ദീക്ഷിത് (ഡല്‍ഹി), കിരണ്‍ കുമാര്‍ റെഡ്ഡി (ആന്ധ്രാപ്രദേശ്) എന്നിവരാണ് ഉമ്മന്‍ ചാണ്ടിയുടെ പിന്നിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍.
നിതിഷ് കുമാര്‍ (ബിഹാര്‍), രാമന്‍ സിംഗ് (ഛത്തീസ്ഗഡ്), മമതാ ബാനര്‍ജി (പശ്ചിമ ബംഗാള്‍), ശിവരാജ് സിംഗ് ചൗഹാന്‍ (മധ്യപ്രദേശ്), നരേന്ദ്ര മോഡി (ഗുജറാത്ത്), നവീന്‍ പട്‌നായിക് (ഒറീസ) എന്നിവരാണ് ഉമ്മന്‍ ചാണ്ടിയുടെ മുന്നിലുള്ള മുഖ്യമന്ത്രിമാര്‍

No comments:

Post a Comment

Note: Only a member of this blog may post a comment.