Friday, August 5, 2011

'എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം തുടരും' മനുഷ്യത്വമുള്ളവര്‍ അണിചേരണം


എന്‍ഡോസള്‍ഫാന്‍ കീടനാശിനികള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മനുഷ്യത്വമുള്ളവര്‍ ഈ ജനവിരുദ്ധമായ കീടനാശിനികള്‍ക്കെതിരെ അണിചേരണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാലാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവല്‍ കോംപ്ലെക്‌സ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് അധ്യക്ഷനായിരുന്ന വനം-കായിക-ചലച്ചിത്ര മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു  ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ സന്നിഹിതനായിരുന്നു.ഡോ. ശശി തരൂര്‍ എം പി, മേയര്‍ അഡ്വ. കെ ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, വനം-സാംസ്‌കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  മേയര്‍ അഡ്വ. കെ ചന്ദ്രിക ആശംസാ പ്രസംഗം നടത്തി.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ സ്വാഗതവും സെക്രട്ടറി ഡോ കെ എസ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.