Saturday, August 13, 2011

പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്ത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കും


 വി എസ് അച്യുതാനന്ദനെതിരായി സംസ്ഥാന സമിതി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നും എന്നാല്‍ പാര്‍ട്ടിക്കകത്ത് മാത്രം ചര്‍ച്ചയാകുന്ന വിഷയങ്ങള്‍ പുറത്തേക്ക്‌ ആരോ ചോര്‍ത്തി നല്‍കുന്നുണ്ട് എന്നും ഇത് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്തകള്‍ ചോരുന്നത് പാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ലെന്നും, അത് കിട്ടുന്നത് മാധ്യമങ്ങളുടെ മാത്രം മിടുക്കുകൊണ്ടല്ലെന്നും, എന്നാല്‍ പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും ശരിയല്ലെന്നും പിണറായി പറഞ്ഞു. വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നത് ആരെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.