പശ്ചിമ ബംഗാളില്‍ സി പി എം തോറ്റ് തുന്നം പാടിയതിന് കാരണം ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ തലക്കനം മൂലമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ചിലര്‍ നടത്തിയ അഴിമതികളും തോല്‍വിക്ക് കാരണമായി. സി അച്യുതമേനോന്‍ അനുസ്മരണത്തിന്റെ ഭാഗമായി 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടതുപക്ഷ ഇടപെടലുകള്‍ - ചരിത്രം, വര്‍ത്തമാനം‘ എന്ന വിഷയത്തില്‍ തൃശൂരില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു എസ് ആര്‍ പി.
ബംഗാളില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും ജനങ്ങളില്‍ നിന്ന് അകറ്റുന്നതില്‍ ഉദ്യോഗസ്ഥരുടെ ദുഷ്പ്രഭുത്വപരമായ പെരുമാറ്റവും പ്രധാന പങ്ക് വഹിച്ചതായി എസ് ആര്‍ പി വ്യക്തമാക്കി. ബംഗാളില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളില്‍ ഗൗരവമായ വീഴ്ചകള്‍ സംഭവിച്ചു. സിങ്കൂരും നന്ദിഗ്രാമും ഇതിന് ഉദാഹരണങ്ങളാണ്. വീഴ്ചകള്‍ എതിരാളികള്‍ മുതലെടുക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലെത്താതെ പോയതും തിരിച്ചടിക്ക് കാരണമായെന്ന് എസ് ആര്‍ പി കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment
Note: Only a member of this blog may post a comment.