കോടിയേരി ബാലകൃഷ്ണണന്‍ പറയുന്നതല്ല ഇടതുമുന്നണി ഡിമാന്റെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍.പാമോയില്‍ കേസ്സില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി വന്നപ്പോള്‍ മുഖ്യമന്ത്രി വിജിലന്‍സ് ഒഴിയണമെന്ന് കോടിയേരി പറഞ്ഞത് അനുചിതമായിപ്പോയി.
രാജിവെക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും പിന്നെ താനും പറയുന്നതാണ് പ്രതിപക്ഷ നയം, അല്ലാതെ കോടിയേരിയുടെ വാക്കുകളല്ലെന്ന് ചന്ദ്രപ്പന്‍ പത്രലേഖകരോട് പറഞ്ഞു.പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്ന വാര്‍ത്താ-ചിത്ര പ്രദര്‍ശനം കാണുന്നതിനിടയിലാണ് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറായ കോടിയേരിയെ സിപിഐ സംസ്ഥാന സെക്രട്ടറി കൊട്ടിയത്.ബാലകൃഷ്ണന്‍ പറഞ്ഞത് യുഡിഎഫ് മുതലാക്കി. അത് മുഖ്യമന്ത്രിക്ക് ഗുണം ചെയ്തു. അവര്‍ അത് പ്രചാരണായുധമാക്കി.മുഖ്യമന്ത്രി മൂന്നുമാസം വരെ കാക്കാതെ ഉടന്‍ രാജിവെക്കണമെന്നും ചന്ദ്രപ്പന്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി മാത്രമല്ല മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും രാജിവക്കണമെന്നാണ് ചന്ദ്രപ്പന്‍ ആവശ്യപ്പെടുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.