സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ സി.പി.എമ്മിന് അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുമായുള്ള രഹസ്യബന്ധമാണ് വിക്കിലീക്‌സ് വെളിപ്പെടുത്തലിലുടെ പുറത്തായത്.
വിദേശ നിക്ഷേപങ്ങളെ കണ്ണടച്ച് എതിര്‍ത്തുപോരുന്ന പാര്‍ട്ടി നേതാക്കള്‍, അമേരിക്കന്‍ സ്വകാര്യ മൂലധന നിക്ഷേപത്തിന് വേണ്ടി എ.കെ.ജി സെന്ററില്‍ രഹസ്യ ചര്‍ച്ച നടത്തിയ വാര്‍ത്ത അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ആണവകരാറും ആസിയാന്‍ കരാറും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം സ്വീകരിച്ച നിലപാടുകളിലും ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുകയാണ്. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും എം.എ ബേബിയും തോമസ് ഐസക്കും ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ക്കും സംഭവം നിഷേധിക്കാനാവില്ല. അതേസമയം ഈ വിഷയത്തില്‍ വിഭാഗീയതയോ ഗ്രൂപ്പ് താല്‍പ്പര്യമോ പ്രകടമായില്ലെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ സംഘവുമായി ചര്‍ച്ച നടത്തിയവരില്‍ ഒരാളായ തോമസ് ഐസക്ക് ഇതിനെ ന്യായീകരിക്കുകയും വി.എസ് അച്യുതാനന്ദന്‍ കൂടിക്കാഴ്ച തുറന്നു സമ്മതിക്കുകയും ചെയ്തതോടെ സംഭവത്തെ മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് കൈകഴുകാനുമാവില്ല.
അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ വി.എസ് മുന്‍കയ്യെടുത്തുവെന്ന വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്. പിണറായി വിജയന്‍, എം.എ ബേബി, തോമസ് ഐസക് എന്നിവര്‍ അമേരിക്കന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും ഇതോടൊപ്പം പുറത്തുവന്നു.നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമാണെന്ന് പ്രതിനിധി സംഘത്തോട് പിണറായി വിജയന്‍ പറഞ്ഞത് എ.കെ.ജി സെന്ററില്‍ വെച്ചാണെന്നും വീക്കിലീക്‌സ് വ്യക്തമാക്കുന്നു. 2008-ലാണ് അമേരിക്കന്‍ വിദേശ്യകാര്യ സംഘം കേരളത്തിലെത്തിയത്. പിണറായിയും ഐസക്കും ബേബിയുമായാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയത്. ഇത് എ.കെ.ജി സെന്ററില്‍ വെച്ചായിരുന്നു. കൊക്കകോളക്കെതിരായ സമരം കേരളത്തിലെ അമേരിക്കന്‍ നിക്ഷേപങ്ങളെ ബാധിക്കരുതെന്ന് ഈ ചര്‍ച്ചയില്‍ യു.എസ് ഉദ്യോഗസ്ഥരോട് പിണറായി വിജയന്‍ പറഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധസമരം പ്രാദേശികം മാത്രമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് സമരത്തിന് കാരണം. സമരത്തിന് പിന്നില്‍ സന്നദ്ധ സംഘടനകള്‍ മാത്രമാണെന്നും പിണറായി അമേരിക്കന്‍ സംഘത്തോട് പറഞ്ഞു.
സംസ്ഥാനത്തെ വിദേശ നിക്ഷേപങ്ങളില്‍ അമേരിക്കയുടെ സഹായം അനിവാര്യമാണെന്നും സംസ്ഥാനത്തിന് വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ മൂലധനം ഇല്ലാത്ത സ്ഥിതിയാണെന്നും തോമസ് ഐസക്ക് സംഘത്തെ അറിയിച്ചപ്പോള്‍ വിദേശനിക്ഷേപം ലെനിനിസ്റ്റ് തത്വങ്ങള്‍ക്ക് യോജിച്ചതാണെന്നായിരുന്നു എം.എ. ബേബിയുടെ അഭിപ്രായം. മുഖ്യമന്ത്രിയെ കാണണമെന്നും ചര്‍ച്ച നടത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടെങ്കിലും വി.എസ് ആദ്യഘട്ടത്തില്‍ വഴങ്ങിയില്ല.
സംസ്ഥാനത്തെ വിദേശ നിക്ഷേപങ്ങളില്‍ അമേരിക്കയുടെ സഹായം അനിവാര്യമാണെന്നും സംസ്ഥാനത്തിന് വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ മൂലധനം ഇല്ലാത്ത സ്ഥിതിയാണെന്നും തോമസ് ഐസക്ക് സംഘത്തെ അറിയിച്ചപ്പോള്‍ വിദേശനിക്ഷേപം ലെനിനിസ്റ്റ് തത്വങ്ങള്‍ക്ക് യോജിച്ചതാണെന്നായിരുന്നു എം.എ. ബേബിയുടെ അഭിപ്രായം. മുഖ്യമന്ത്രിയെ കാണണമെന്നും ചര്‍ച്ച നടത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടെങ്കിലും വി.എസ് ആദ്യഘട്ടത്തില്‍ വഴങ്ങിയില്ല.
താന്‍ ആയുര്‍വേദ ചികിത്സയിലാണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് 2008 ആഗസ്റ്റ് 29-ന് വി.എസുമായി അമേരിക്കന്‍ സംഘം വിശദമായ ചര്‍ച്ച നടത്തിയെന്നും വീക്കിലിക്‌സ് വെളിപ്പെടുത്തുന്നു. ഈ ചര്‍ച്ചയില്‍ വിവരസാങ്കേതിക വിദ്യ, ബയോടെക്‌നോളജി, ടൂറിസം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപത്തെ വി.എസ് സ്വാഗതം ചെയ്തു. ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തിലെ പ്രധാന സി.പി.എം നേതാക്കളുടെ യു.എസ് ബന്ധം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ പറഞ്ഞതായും വീക്കിലിക്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. വിക്കിലീക്‌സ് രേഖകള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് പുറത്തു വിട്ടത്.
No comments:
Post a Comment
Note: Only a member of this blog may post a comment.