ഒരു രൂപയ്ക്ക് അരി പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ. ആന്റണി തിരുവനന്തപുരത്ത് ഇന്ന് നിര്‍വ്വഹിക്കും.പദ്ധതിയെപ്പറ്റി സിവില്‍ സപ്ലൈസ് മന്ത്രി ടി.എം ജേക്കബ്
ദാരിദ്ര്യവിമുക്ത കേരളം എന്ന സങ്കല്‍പ്പം യഥാര്‍ത്ഥ്യമാക്കുന്നതിനായി സംസ്ഥാനത്തെ
പാവപ്പെട്ടവര്‍ക്കെല്ലാം കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ ഇരുപത്തിയഞ്ച് കിലോ അരിവീതം നല്‍കുന്ന പദ്ധതി കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകരുത് എന്നുള്ളത് യു.ഡി.എഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ്. നാമമാത്ര വിലയായ ഒരു രൂപയ്ക്ക് ഒരു കിലോ അരി കിട്ടിയാല്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ല. അങ്ങനെയൊരു ലക്ഷ്യത്തോടെ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോ അരി വീതം സെപ്റ്റംബര്‍ ഒന്നു മുതല്‍ നല്‍കുകയാണ്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ബി.പി.എല്‍ വിഭാഗത്തില്‍ 14,60735ഉം എ.എ.വൈ വിഭാഗത്തില്‍ 5,95,800ഉം ഗുണഭോക്താക്കള്‍ ഉള്‍പ്പടെ 20,56,535 കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നത്. 25 കിലോ അരി ബി.പി.എല്‍ വിഭാഗത്തിനും 35 കിലോ അരി എ.എ.വൈ വിഭാഗത്തിലെ കാര്‍ഡിനും ഒരു അന്തേവാസിക്ക് 5 കിലോ അരി എന്ന കണക്കില്‍ അനാഥാലയങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം അരി നല്‍കും.
ഇതിനായി 36,518 ടണ്‍ അരി ബി.പി.എല്‍ വിഭാഗത്തിനും 20,853 ടണ്‍ അരി എ.എ.വൈ വിഭാഗത്തിനും വേണ്ടിവരും.
ഇതിനായി 36,518 ടണ്‍ അരി ബി.പി.എല്‍ വിഭാഗത്തിനും 20,853 ടണ്‍ അരി എ.എ.വൈ വിഭാഗത്തിനും വേണ്ടിവരും.
തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ഇന്ന് രാവിലെ 10 മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കുക.
ഭക്ഷ്യോത്പാദനത്തില്‍ കമ്മി സംസ്ഥാനമാണ് കേരളം. അവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കായി അന്യ സംസ്ഥാനങ്ങളെയും പൊതുവിതരണ ശൃംഖലയേയുമാണ് കേരളം ആശ്രയിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ ഉടലെടുക്കുന്ന ഏതൊരു പ്രതിസന്ധിയും കേരളത്തിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ പ്രതികൂലമായി ബാധിക്കുകയും അത് ഭക്ഷ്യ ദൗര്‍ലഭ്യത്തിനും അനുബന്ധമായി വിലക്കയറ്റത്തിനും കാരണമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നത്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.
ഭക്ഷ്യോത്പാദനത്തില്‍ കമ്മി സംസ്ഥാനമാണ് കേരളം. അവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കായി അന്യ സംസ്ഥാനങ്ങളെയും പൊതുവിതരണ ശൃംഖലയേയുമാണ് കേരളം ആശ്രയിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ ഉടലെടുക്കുന്ന ഏതൊരു പ്രതിസന്ധിയും കേരളത്തിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ പ്രതികൂലമായി ബാധിക്കുകയും അത് ഭക്ഷ്യ ദൗര്‍ലഭ്യത്തിനും അനുബന്ധമായി വിലക്കയറ്റത്തിനും കാരണമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നത്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.
അവശ്യ സാധനങ്ങളുടെ ലഭ്യതയും വിതരണവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 1955ലെ അവശ്യ സാധന നിയമത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനം 1966ല്‍ കേരള റേഷനിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നത്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.അവശ്യ സാധനങ്ങളുടെ ലഭ്യതയും വിതരണവും ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 1955ലെ അവശ്യസാധന നിയമത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനം 1966ല്‍ കേരള റേഷനിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം നടപ്പാക്കി വരുന്നത്. ഇതിനായി സംസ്ഥാനത്ത് നിലവില്‍ 335 റേഷന്‍ മൊത്ത വ്യാപാര ഡിപ്പോകള്‍, 292 മണ്ണെണ്ണ മൊത്ത വ്യാപാര ഡിപ്പോകള്‍, 14242 റേഷന്‍ കടകള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ കടകള്‍ സാമാന്യ ജനങ്ങളുടെ നിത്യ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരം കടകളില്‍ നിന്ന് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഈ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
1966മുതല്‍ സംസ്ഥാനത്ത് നിലനിന്നിരുന്ന പൊതുവിതരണ സമ്പ്രദായം രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി പുനഃസംഘടിപ്പിക്കുകയും 1997 ജൂണ്‍ ഒന്നു മുതല്‍ ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായത്തിലേയ്ക്ക് (റ്റി.പി.ഡി.എസ്) പരിവര്‍ത്തനം ചെയ്യുകയുമുണ്ടായി. റ്റി.പി.ഡി.എസ് അനുസരിച്ച് ഗുണഭോക്താക്കളെ എ.പി.എല്‍, ബി.പി.എല്‍ എന്ന് തരം തിരിക്കുകയും ഓരോ വിഭാഗത്തിനും പ്രത്യേകം റേഷന്‍ തോത് നിശ്ചയിക്കുകയും ചെയ്തു.തുടര്‍ന്ന് 2001ല്‍ കേന്ദ്ര സര്‍ക്കാര്‍ പി.ഡി.എസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ തന്നെ ഏറ്റവും പാവപ്പെട്ടവരെ ഉള്‍പ്പെടുത്തി അന്ത്യോദയ അന്നയോജന പദ്ധതി നടപ്പിലാക്കുകയും ചെയ്തു. കൂടാതെ അശരണരായ വൃദ്ധജനങ്ങള്‍ക്കായി അന്നപൂര്‍ണ്ണ പദ്ധതിയും നടപ്പിലാക്കി. വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട റേഷന്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുവാനുള്ള ചുമതല തദ്ദേശ ഭരണകൂടത്തില്‍ നിക്ഷിപ്തമാക്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
സംസ്ഥാനത്ത് നിലവില്‍ 74 ലക്ഷം റേഷന്‍ കാര്‍ഡുടമകളാണുള്ളത്. റ്റി.പി.ഡി.എസ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് അര്‍ഹതപ്പെട്ട വിവിധ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാനുള്ള ചുമതല സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
സംസ്ഥാനത്ത് നിലവില്‍ 74 ലക്ഷം റേഷന്‍ കാര്‍ഡുടമകളാണുള്ളത്. റ്റി.പി.ഡി.എസ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് അര്‍ഹതപ്പെട്ട വിവിധ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാനുള്ള ചുമതല സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
ഈ ചുമതല ഈ സര്‍ക്കാര്‍ മികച്ച രീതിയില്‍ നിര്‍വ്വഹിച്ചുവരുന്നു. ഗുണനിലവാരമുള്ള റേഷന്‍സാധനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിഹിതം അംഗീകൃത വിലയ്ക്ക് ശരിയായ അളവിലും തൂക്കത്തിലും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം സദാജാഗരൂകമാണ്. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ അന്വേഷിച്ച് പരിഹരിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു രൂപ അരിവിതരണത്തോടുനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്നത്തെ ചടങ്ങിന് ഒരു പ്രത്യേകത കൂടിയുണ്ട്. സംസ്ഥാനത്തെ 21 ലക്ഷത്തോളം വരുന്ന ബി.പി.എല്‍ എ.എ.വൈ കുടുംബങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്നു എന്നതാണ് ആ പ്രത്യേക. ഇതിന്റെ ഉദ്ഘാടനം പ്രസ്തുത ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. അരിയും പഞ്ചസാരയും ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളാകും കിറ്റിലുണ്ടാവുക. 19 കോടി രൂപ ഇതിന് ചെലവാകും. അപേക്ഷിക്കുന്ന അന്നുതന്നെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസും സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോഗ്രാം അരി സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത-ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാറും ഈ ചടങ്ങില്‍ നിര്‍വ്വഹിക്കുന്നുണ്ട്.
റേഷന്‍ കാര്‍ഡിന്റെ കാര്യം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകം റേഷന്‍ കാര്‍ഡ് നല്‍കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. കുടുംബനാഥന്റെ ഫോട്ടോ പതിച്ച് ബാര്‍കോഡോടുകൂടി ലാമിനേറ്റ് ചെയ്ത് വിതരണം ചെയ്യുന്ന റേഷന്‍കാര്‍ഡുകള്‍ ഓരോ കുടുംബത്തിന്റെയും അധികാരിക രേഖയായാണ് കണക്കാക്കപ്പെടുന്നത്. റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം റേഷന്‍ കാര്‍ഡുകളുടെയും വിവരം സെന്‍ട്രല്‍ സെര്‍വറില്‍ ലഭ്യമാണ്. കഴിഞ്ഞ അമ്പതു ദിവസം കൊണ്ട് പുതുതായി അഞ്ചുലക്ഷം റേഷന്‍ കാര്‍ഡുകള്‍ നല്‍കി സിവില്‍ സപ്ലൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ച കാര്യം കൂടി സാന്ദര്‍ഭികമായി അനുസ്മരിക്കട്ടെ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റേഷന്‍കാര്‍ഡിനുള്ള 3,13,052 അപേക്ഷകളാണ് കെട്ടിക്കിടന്നിരുന്നത്. പുതുതായി 1,87,925 അപേക്ഷകള്‍ കൂടി ലഭിച്ചു. അങ്ങനെ ആകെയുണ്ടായിരുന്ന 5,00,977 അപേക്ഷകളില്‍ 4,97,373 എണ്ണം തീര്‍പ്പാക്കി റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു
No comments:
Post a Comment
Note: Only a member of this blog may post a comment.