സി.പി.എം നേതാവ് സി.കെ.പിപത്മനാഭന്റെ മകളേയും കണ്ണൂര്‍ ഡിവൈഎഫ്‌ഐ സെക്രട്ടറി അജിത്തിന്റെ ഭാര്യയേയും ലൈംഗികമായി പീഡിപ്പിച്ചതിന് പി.ശശിക്കെതിരെ കേസെടുക്കാത്ത ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ സി.പി.എം ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശി ലൈംഗിക പീഡനക്കേസില്‍ തെളിവുണ്ടെന്ന് കണ്ടാണ് സി.പി. എം സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. പി.ശശിയെക്കുറിച്ച് അന്വേഷിക്കാന്‍ വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിക്കുകയും അവരുടെ അന്വേഷണത്തിലും പി.ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ക്രൈം ചീഫ് എഡിറ്റര്‍ കണ്ണൂര്‍, കാസര്‍കോഡ് എസ്.പിമാര്‍ക്കും ഡി.ജി.പിക്കും കണ്ണൂര്‍ ടൗണ്‍, നീലേശ്വരം പോലീസ് സി.ഐമാര്‍ക്കും പി.ശശിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി അയച്ചിരുന്നു. നടപടിയൊന്നും കാണാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു
No comments:
Post a Comment
Note: Only a member of this blog may post a comment.