സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിതനായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സെക്രട്ടറി തരുണ്‍ ദാസിനെ കോര്‍പറേറ്റ് നീരാളിയെന്ന് വിശേഷിപ്പിച്ച സിപിഎം മലര്‍ന്നു കിടന്നു തുപ്പുകയാണു ചെയ്തതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഹാല്‍ഡിയ പെട്രോകെമിക്കല്‍സിന്റെ ചെയര്‍മാനായി ഒരു ദശാബ്ദത്തോളം സേവനം ചെയ്ത വ്യക്തിയാണ് തരുണ്‍ ദാസ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവിടെ അധികാരമേറ്റിട്ടും തരുണ്‍ ദാസിനെ മാറ്റിയിട്ടില്ല. ഹാല്‍ഡിയ പെട്രോകെമിക്കല്‍സിന്റെ ചെയര്‍മാനായി 2001 ല്‍ നിയമിതനായ അദ്ദേഹം ഇപ്പോഴും ആ പദവിയില്‍ തുടരുകയാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ തരുണ്‍ ദാസ് രാജിക്കത്ത് നല്കിയെങ്കിലും അതു സ്വീകരിച്ചിട്ടില്ല.പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഈ സംയുക്തസംരംഭത്തില്‍ ടാറ്റാ, ചാറ്റര്‍ജി ഗ്രൂപ്പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയവയുണ്ട്. 5864 കോടിയാണ് മൂലധനം. കൊക്കകോളയുടെ ഇന്റര്‍നാഷണല്‍ അഡൈ്വസറി ബോര്‍ഡില്‍നിന്ന് അദ്ദേഹം 2008ല്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. തരുണ്‍ ദാസിനെ തേജോവധം ചെയ്തതിലൂടെ സിപിഎമ്മിന്റെ വികൃതമുഖം ഒരിക്കല്‍ക്കൂടി വെളിപ്പട്ടരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
No comments:
Post a Comment
Note: Only a member of this blog may post a comment.