വി.എസ് അനുകൂല പ്രകടനം നടത്തിയതിന്റെ പേരില്‍ പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം നാലു സി.പി.ഐ.എം പ്രവര്‍ത്തകരെ സസ്‌പെന്‍ഡു ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, സുള്‍ഫിക്കര്‍, ദേവന്‍, സുധീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഒരു വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍.
ഉദുമ നീലേശ്വരം എന്നിവിടങ്ങളില്‍ സ്വീകരിച്ച് നടപടികള്‍ക്ക് പിന്നാലെ കാസര്‍ഗോട് വീണ്ടും വി.എസ് വിഭാഗത്തിനെതിരെ നീക്കം നടക്കുന്നുണ്ട്. ബേഡകം ഏരിയ കമ്മിറ്റിയിലെ ആറ് പേര്‍ക്ക് ജില്ലാ കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടുപിടിച്ചതിന്റെ പേരിലാണ് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റി വി.എസിന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രകടനം നടത്തിയവരാണ് നടപടി നേരിടുന്നത്. നേരത്തെ ഇതേ പ്രശ്‌നത്തില്‍ നീലേശ്വരത്ത് 12 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ പുറത്താക്കിയിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.