കൊച്ചി: കേരളം കണ്ട ഏറ്റവും കരുത്തുറ്റ ജനകീയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍.
ചെങ്ങറ സമരം വിജയിച്ചതിലുള്ള ആഹ്‌ളാദം അറിയിക്കാനെത്തിയ സാധുജനവിമോചന സംയുക്തവേദി പ്രവര്‍ത്തകരോടും
ചെങ്ങറ സമരം വിജയിച്ചതിലുള്ള ആഹ്‌ളാദം അറിയിക്കാനെത്തിയ സാധുജനവിമോചന സംയുക്തവേദി പ്രവര്‍ത്തകരോടും
ചെങ്ങറ സമരനേതാവ് ളാഹ ഗോപാലനോടും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠനോടും മറ്റുമാണ് സര്‍ക്കാരിനെ പ്രശംസിക്കവേയുള്ള കൃഷ്ണയ്യരുടെ പരാമര്‍ശം. ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ തീരാപ്രശ്‌നങ്ങളായി മാറിയിരുന്നു മൂലമ്പിള്ളി, ചെങ്ങറ വിഷയങ്ങള്‍. ഇവ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി കാണിച്ച ഇച്ഛാശക്തിയെ കേരള ജനത നന്ദിയോടെ സ്മരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാര്‍, നാഷണല്‍ ഹൈവേ വികസന കാര്യങ്ങളിലും ഉടന്‍ പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ളാഹ ഗോപാലനും ഉമ്മന്‍ ചാണ്ടിയോടുള്ള നന്ദി അറിയിച്ചു. റവന്യൂമന്ത്രി എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളെയും കൃഷ്ണയ്യര്‍ അഭിനന്ദിച്ചു.
No comments:
Post a Comment
Note: Only a member of this blog may post a comment.