ദേശാഭിമാനി പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ പ്രകാശ് കാരാട്ടും പിണറായി വിജയനും ദക്ഷിണാമൂര്‍ത്തിക്കും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എം.കെ.ദാമോദരനാണ് ഹാജരാകുന്നത്.
ദേശാഭിമാനി പത്രത്തില്‍ 2010 ജൂലൈ 4, 5, 7, 8 തീയതികളില്‍ വന്ന അപകീര്‍ത്തികരമായ വാര്‍ത്തക്കെതിരെയാണ് അഞ്ചുകോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, വി.വി.ദക്ഷിണാമൂര്‍ത്തി, ഇ.പി.ജയരാജന്‍, ചാന്‍സലര്‍ വാച്ച് ഉടമ അലക്‌സാണ്ടര്‍ എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.അലക്‌സാണ്ടര്‍ ഗള്‍ഫില്‍ രണ്ടു കേസുകളില്‍ ശിക്ഷിക്കപ്പെട്ട് അവിടെ നിന്ന് രക്ഷപ്പെടുകയും കേരളത്തില്‍ വന്ന് രണ്ട് ബലാത്സംഗ കേസിലും ഒരു സ്ത്രീ പീഡനക്കേസിലും അറസ്റ്റ് ചെയ്തിട്ടുള്ള വ്യക്തിയാണ്.എറണാകുളം പ്രിന്‍സിപ്പല്‍ സബ് കോടതിയിലെ കേസ് ഇന്ന് ജഡ്ജി ലീവായതിനാല്‍ 2011 സെപ്തംബര്‍ 24ലേക്ക് മാറ്റി വച്ചു.
|
Saturday, August 13, 2011
പ്രകാശ് കാരാട്ടിനും പിണറായിക്കും വേണ്ടി അഡ്വ. എം.കെ.ദാമോദരന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.