വി.എസ് അച്യുതാനന്ദന്‍റെ നിലപാടുകള്‍ തിരുത്തിക്കൊണ്ടു പരസ്യ പ്രസ്താവന ഇറക്കാനുള്ള തീരുമാനം അദ്ദേഹം കൂടി പങ്കെടുത്ത സെക്രട്ടേറിയറ്റിന്‍റേതാണെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടി വിരുദ്ധ പ്രകടനങ്ങള്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടില്ല. പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടി വേണമെന്നു തീരുമാനിച്ചതു സംസ്ഥാന കമ്മിറ്റിയാണ്. ഈ സാഹചര്യത്തിലാണു വിഎസിന്‍റെ പ്രസ്താവനയിലെ സംശയം ദൂരീകരിക്കാന്‍ സെക്രട്ടേറിയറ്റ് പരസ്യ പ്രസ്താവന ഇറക്കിയത്. വിഎസിനെതിരേ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിട്ടില്ല. ഇതു മാധ്യമങ്ങളുടെ ഭാവന മാത്രമാണ്. സമ്മേളനത്തിലേക്ക് ഐക്യത്തോടെ നീങ്ങുന്ന കേരളത്തിലെ പാര്‍ട്ടിയില്‍ ഒരിടത്തും വിഭാഗീയത പ്രധാന പ്രശ്നമല്ല. ഒരുമിച്ചു നീങ്ങിയതിന്‍റെ ഭാഗമായി വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞു. മാധ്യമങ്ങള്‍ ശകുനി വേഷം കെട്ടിയതു കൊണ്ടു വിഭാഗീയത കത്തിപ്പടരുമെന്നു പ്രതീക്ഷക്കേണ്ട. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടി സ്ഥാപകനായി ചിത്രീകരിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment
Note: Only a member of this blog may post a comment.