ഇന്ത്യയില്‍ കൃഷിക്കാര്‍ക്ക് ആദ്യമായി പെന്‍ഷന്‍ അനുവദിച്ചത് യു ഡി എഫ് സര്‍ക്കാറാണെന്നും
ഇത്തവണ അവതരിപ്പിച്ച ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുള്ളതെന്നും ധനമന്ത്രി കെ എം മാണി പറഞ്ഞു. ബിഷപ്പ് മാര്‍ സെബാസ്റ്റ്യാന്‍ വള്ളോപ്പള്ളി ജന്മശതാബ്ദി അനുസ്മരണ മഹാസമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃഷിക്കാര്‍ക്ക് പലിശയില്‍ സബ്‌സിഡി നല്‍കി. ഇപ്പോള്‍ ശരാശരി രണ്ടും മൂന്നും ശതമാനം പലിശയിനത്തില്‍ കാര്‍ഷിക വായ്പകള്‍ ലഭിക്കും. കൃഷിക്കാര്‍ക്ക് ഏറെ സഹായകരമായ നിലപാടാണിതെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ മേഖലയില്‍ ഒരിക്കലും കലാപങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവാന്‍ പാടില്ലെന്ന് സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.
ഇക്കാര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ വ്യക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.സീറോ മലബാര്‍ സഭയുടെ മെത്രോപ്പൊലീത്ത മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ സി ബി സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പുരസ്‌ക്കാര സമര്‍പ്പണം, ആശംസാ പ്രസംഗം, മറുപടി പ്രസംഗം, സമ്മാന വിതരണം, നന്ദി പ്രകാശനം തുടങ്ങിയ പരിപാടികളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡോ കെ.എന്‍ രാധാകൃഷ്ണന്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, ഫ്രാന്‍സിസ് എളമ്പാശ്ശേരി എന്നിവരാണ് വിവിധ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

No comments:
Post a Comment
Note: Only a member of this blog may post a comment.