Wednesday, August 3, 2011

ഗോപി കോട്ടമുറിയ്ക്കലിനെ അനുകൂലിച്ച് പോസ്റ്ററുകള്‍

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഗോപി കോട്ടമുറിക്കലിനെ മാറ്റിയ നടപടിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം. ഗോപിയുടെ ജന്മനാടായ മൂവാറ്റുപുഴയില്‍ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായിരിക്കുകയാണ്.

വിഭാഗീയതയുടെ മറവില്‍ പാര്‍ട്ടിയേയും നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്ന ഒറ്റുകാരെ തിരിച്ചറിയുക: സഖാവ് ഗോപി കോട്ടമുറിക്കലിന് അഭിവാദ്യങ്ങള്‍-സിപിഎം' എന്നു തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.

പോസ്റ്ററുകള്‍ക്ക്് പിന്നില്‍ ആരാണെന്നകാര്യം വ്യക്തമല്ലെങ്കിലും കോട്ടമുറിയോട് ആത്മബന്ധം പുലര്‍ത്തുന്ന പ്രവര്‍ത്തകര്‍ തന്നെയായിരിക്കും ഇതിന് പിന്നിലെന്നാണ് കരുതുന്നത്. പോസ്റ്റര്‍ പതിച്ചവരാരെന്നു പാര്‍ട്ടി പ്രാദേശിക നേതൃത്വം അന്വേഷിക്കുന്നുണ്ട്.

വിഭാഗീയതയുടെ ഇരയാണു ഗോപിയെന്ന് വിശ്വസിക്കുന്നവര്‍ തന്നെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നതെന്ന് ഇതിലുള്ള വാചകങ്ങളില്‍ നിന്നും വ്യക്തമാണ്. വിഭാഗീയതയ്ക്കും ഒറ്റലിനും തന്നെയാണ് പോസ്റ്ററില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

സ്വഭാവദൂഷ്യ പ്രശ്‌നത്തില്‍ ഗോപിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ പാര്‍ട്ടിയിലെ ഒറു സംഘം അദ്ദേഹത്തിന് വേണ്ടി പ്രചാരണം തുടങ്ങിയിരുന്നു. എസ്എംഎസുകളായിരുന്നു ഇതിനായി ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെട്ടത്.

പദവിയില്‍ നിന്നും നീക്കിയെങ്കിലും ഗോപി ചൊവ്വാഴ്ചയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മൂവാറ്റുപുഴയില്‍ പാര്‍ട്ടിയുടെ മേഖലാതല പഠനക്യാമ്പില്‍ അദ്ദേഹം പങ്കെടുത്തു.

No comments:

Post a Comment

Note: Only a member of this blog may post a comment.