Monday, August 8, 2011

വിജിലന്‍സ് ജഡ്ജി വി.എസിന്റെ മാനസപുത്രന്‍


പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കാനാവില്ലെന്ന് കാട്ടി നേരത്തെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ മുഹമ്മദ് ഹനീഫ, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മാനസപുത്രന്‍.
കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് നിയമസെക്രട്ടറിയായി മുഹമ്മദ് ഹനീഫയെ നിയമിക്കാന്‍ വി.എസ് നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇന്നലെ ചൂടുള്ള ചര്‍ച്ചയായിരുന്നു. എന്നാല്‍ വി.എസിന് ഹനീഫയോടുള്ള അടുപ്പം ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഭയന്ന് സി.പി.എമ്മിലെ ചില പ്രമുഖ നേതാക്കള്‍ തന്നെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഹനീഫയുടെ വരവ് തടഞ്ഞത്. പാമൊലിന്‍ കേസില്‍ ഇദ്ദേഹം ഇന്നലെ നടത്തിയ പരാമര്‍ശം ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിവിധ നേതാക്കള്‍ പ്രതികരിച്ചതിന് പിന്നിലുള്ള കാരണവും ഇതോടെ വ്യക്തമായി. 1990-ന് മുമ്പ് ഹനീഫ എസ്.എഫ്.ഐയുടെ അറിയപ്പെടുന്ന പ്രവര്‍ത്തകനായിരുന്നു. മുന്‍സിഫായി പ്രവര്‍ത്തിക്കുമ്പോഴും ഇദ്ദേഹത്തിന്റെ ഇടതുരാഷ്ട്രീയ ചായ്‌വ് ഏറെ സംസാരവിഷയമായിരുന്നു. ചെങ്ങമനാട് സ്വദേശിയായ മുഹമ്മദ് ഹനീഫയുടെ കുടുംബവും കടുത്ത സി.പി.എം അനുഭാവികളാണ്. ഇദ്ദേഹത്തിന്റെ ഒരു അമ്മാവന്‍ അറിയപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നു. 

No comments:

Post a Comment

Note: Only a member of this blog may post a comment.