വാര്‍ത്തകളില്‍ നിറയാന്‍ വി.എസ് കണ്ടുപിടിച്ച പൊടിക്കൈക്ക് നിന്നുകൊടുക്കേണ്ടി വന്ന തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് പാതിരാത്രി പോലും സ്വസ്ഥത കൊടുക്കാതെ സി.പി.എമ്മുകാരുടെ ഭീഷണിയും തെറിയഭിഷേകവും.
സി.പി.എം നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഫോണിലൂടെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നത്. ബര്‍ളിനോട് യോജിപ്പില്ലെന്ന വി.എസ് അച്യുതാനന്ദന്റെ കഴിഞ്ഞദിവസത്തെ പത്രസമ്മേളനം കഴിഞ്ഞശേഷം തുടര്‍ച്ചയായി ഫോണിലൂടെ ഭീഷണിയും ചീത്തവിളിയുമുണ്ടാകുന്നതായി ബര്‍ലിന്‍ പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് ബര്‍ലിനെ തള്ളിപ്പറഞ്ഞ് വി എസ് പത്രസമ്മേളനം നടത്തിയത്. വി.എസ് ഇേതാടെ പാര്‍ട്ടിയില്‍ സുരക്ഷിതനായെങ്കില്‍ വി എസിനെ അന്ധമായി വിശ്വസിച്ച ബര്‍ളിന്റെ ഉറക്കം പോലും മുടങ്ങുന്ന അവസ്ഥയിലായിരിക്കുന്നു കാര്യങ്ങള്‍.അര്‍ധരാത്രി പോലും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഏതോ കേന്ദ്രത്തില്‍ നിന്ന് ആസൂത്രിതമായി നടത്തുന്നതാണു ഫോണ്‍വിളിയെന്നു കരുതുന്നതായും ബര്‍ലിന്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളെ വിമര്‍ശിക്കുന്നതു തുടര്‍ന്നാല്‍ അനുഭവിക്കേണ്ടിവരുമെന്ന രീതിയിലാണു ഫോണ്‍ സന്ദേശം. കൂടെ അസഭ്യവര്‍ഷവുമുണ്ട്. ഏതുതരത്തിലുള്ള ഭീഷണിയുയര്‍ന്നാലും തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്നു ബര്‍ലിന്‍ പറഞ്ഞു. ജീവിതത്തിന്റെ സന്ധ്യാവേളയിലാണ് ഞാനുള്ളത്. ജീവന്‍ നിലനിര്‍ത്തുന്നതിനായി കീഴടങ്ങലിനില്ല. പോലീസ് സംരക്ഷണവും ആവശ്യപ്പെടില്ല. വി.എസും താനുമൊക്കെ ഒരേലക്ഷ്യത്തിനായാണു നിലകൊള്ളുന്നത്.
സി.പി.എമ്മിലെ തിരുത്തല്‍വാദ പ്രവണതകളെ ചെറുത്ത് കമ്യൂണിസ്റ്റ് നയങ്ങള്‍ നിലനിര്‍ത്തുകയാണു ലക്ഷ്യം. ഇതിനുവേണ്ടി മരിക്കുംവരെ പോരാടും. വി എസ് പാര്‍ട്ടിക്കുള്ളില്‍ നിന്നാണു പോരാടുന്നതെങ്കില്‍ തന്റെ പോരാട്ടം പാര്‍ട്ടിക്കു പുറത്തുനിന്നാണ്. - ബര്‍ലിന്‍ വ്യക്തമാക്കി.അതിനിടെ ഈ മാസം 19 നു പി. കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് ബര്‍ലിന്റെ വീടിനു സമീപം നാറാത്ത് സി.പി.എം റാലിയും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ബര്‍ലിനുള്ള മറുപടിയായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ളവര്‍ പ്രസംഗിക്കാനെത്തുന്നുണ്ട്. സി.പി.എം പൊതുയോഗത്തോടനുബന്ധിച്ച് ബര്‍ളിന്റെ വീടിനു നേരെ അക്രമമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടു
No comments:
Post a Comment
Note: Only a member of this blog may post a comment.