വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.
പാമോയില്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള ഒരു ഉത്തരവ് മാത്രമാണ് കോടതി നല്‍കിയിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ഈ കേസില്‍ ഒരു പ്രതിയേ അല്ല. കൂടുതല്‍ അന്വേഷണം നടത്തി പ്രതി കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു.
No comments:
Post a Comment
Note: Only a member of this blog may post a comment.