വി എസ് അച്യുതാനന്ദനെതിരെ കേന്ദ്രക്കമ്മിറ്റിക്ക് പരാതി നല്‍കാന്‍ സി പി എം സംസ്ഥാന സമിതി തീരുമാനിച്ചു. വി എസ് പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിക്കുന്നു എന്ന് കാണിച്ചാണ് പരാതി നല്‍കുന്നത്.
ഇന്നലെയും ഇന്നുമായി ചേര്‍ന്ന സംസ്ഥാന സമിതി യോഗം ഏകകണ്ഠമായാണ് വി എസിനെതിരെ കേന്ദ്രക്കമ്മിറ്റിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിശത്രുവായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വിലക്ക് ലംഘിച്ച് സന്ദര്‍ശനം നടത്തിയതും തനിക്ക് പാര്‍ട്ടിയുടെ വിലക്കുണ്ടെന്ന് മാധ്യമങ്ങളുടെ മുന്നില്‍ തുറന്നടിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായതായി സംസ്ഥാന സമിതി വിലയിരുത്തി.
പാര്‍ട്ടിവിരുദ്ധ പ്രകടനം നടത്തിയവര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വി എസ് കാഞ്ഞങ്ങാട് നടത്തിയ പ്രസ്താവനയും സംസ്ഥാന സമിതി പരിശോധിച്ചു. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്യുന്ന നടപടിയാണ് വി എസിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് സംസ്ഥാന സമിതി കണ്ടെത്തി.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രക്കമ്മിറ്റിക്ക് പരാതി നല്‍കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മാര്‍ഗരേഖയും സംസ്ഥാന സമിതി തയാറാക്കി. സമ്മേളനങ്ങളില്‍ വ്യക്‌തിപരമായ വിമര്‍ശനങ്ങള്‍ പാടില്ലെന്നും വിഭാഗീയമായ തെരഞ്ഞെടുപ്പുകള്‍ സമ്മേളനത്തില്‍ ഒഴിവാക്കണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു

No comments:
Post a Comment
Note: Only a member of this blog may post a comment.