Tuesday, August 2, 2011

സിപിഎമ്മിന് വിഎസിന്റെ തിരുത്ത്

തനിക്ക് അനുകൂലമായി പ്രകടനം നടത്തിയവരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെതിരേ കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവനയില്‍ ആശയക്കുഴപ്പമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍.

വി.എസിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും പാര്‍ട്ടി നടപടികളുമായി മുന്നോട്ടു പോകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിന് മറുപടിയായാണ് വിഎസിന്റെ പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വിഎസിന് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കലിനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി സദാചാരപ്രശ്‌നങ്ങള്‍ പാര്‍ട്ടി ഗൗരവമായി കാണുന്നു എന്നതിനുള്ള തെളിവാണെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു.

ഗോപി കോട്ടമുറിക്കലിനെതിരായ നടപടിയില്‍ വിഭാഗീയത ഉണ്‌ടെന്നുള്ള ആരോപണം തീര്‍ത്തും തെറ്റാണ്. വിഭാഗീയതയും സദാചാര വിരുദ്ധ നടപടിയും രണ്ടും രണ്ടാണെന്നും വിഎസ് വ്യക്തമാക്കി.

ആദ്യം വിഎസ് പക്ഷത്തായിരുന്ന ഗോപി കോട്ടമുറിയ്ക്കല്‍ പിന്നീട് സിപിഎം ഔദ്യോഗിക പക്ഷത്തിലേക്ക് കൂറുമാറ്റിയിരുന്നു. സെക്രട്ടറിയ്‌ക്കെതിരെയുള്ള നടപടി വിഭാഗീയത മൂലമാണെന്ന ആക്ഷേപത്തിന് ഇതാണ് കാരണമായത്

No comments:

Post a Comment

Note: Only a member of this blog may post a comment.