Thursday, August 11, 2011

വിഎസ് ബര്‍ലിനെ തള്ളിപ്പറയണമെന്ന് പാര്‍ട്ടി

 ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ തള്ളിപ്പറയാന്‍ വി.എസ് അച്യുതാനന്ദന് പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍്ട്ട്. സംസ്ഥാന സെക്രട്ടേറിയറ്റാണ് ഈ നിര്‍ദേശം നല്‍കിയത്. വിവദമായ ബര്‍ലിന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

ബര്‍ലിന്‍ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഎസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

ബര്‍ലിന്‍ ഭവനസന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാകമ്മിറ്റി നല്‍കിയ പരാതി യോഗം ചര്‍ച്ച ചെയ്തു. വിഭാഗീയ നിലപാടുകളിലേക്കു വീണ്ടും വി.എസ് തിരിയുകയാണെന്ന് അഭിപ്രായമുയര്‍ന്നു.

തുടര്‍ച്ചയായി നടത്തിയ പരസ്യപ്രസ്താവനകള്‍ ബഹുജനങ്ങള്‍ക്കിടയില്‍ അവമതിപ്പും പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവുമുണ്ടാക്കി. പാര്‍ട്ടി സമ്മേളനങ്ങള്‍ മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും ആരോപണമുയര്‍ന്നു.

വി.എസിന്റെ സന്ദര്‍ശനം തങ്ങള്‍ മുന്‍കൂട്ടി പറഞ്ഞതുപോലെ പാര്‍ട്ടിക്കെതിരെ ബര്‍ലിന്‍ ഉപേയാഗിച്ചുവെന്നാണു കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പരാതി. അതിനു വി.എസ്. അവസരം ഒരുക്കിക്കൊടുക്കരുതായിരുന്നു.

ചര്‍ച്ചയില്‍ വി.എസ.് മുന്‍ ന്യായീകരണങ്ങള്‍ ആവര്‍ത്തിച്ചു എന്നാണു സൂചന. സുഖമില്ലാതെ കിടക്കുന്ന ബര്‍ലിനെ സന്ദര്‍ശിച്ചതു വിവാദമാകാന്‍ കാരണം പാര്‍ട്ടിയുടെ ഇടപെടലുകളാണെന്ന പരാതിയാണ് അച്യുതാനന്ദനുള്ളത്.

എന്നാല്‍ വി.എസിന്റെ ന്യായീകരണങ്ങള്‍ പൊതുവില്‍ ഔദ്യോഗികചേരി അംഗീകരിച്ചില്ല. പ്രശ്‌നങ്ങള്‍ക്ക പരിഹാരം എന്ന നിലയില്‍ ബര്‍ലിനെ തള്ളിപ്പറയാന്‍ വിഎസ് തയ്യാറാവണമെന്നാണ് നിര്‍ദ്ദേശമുയര്‍ന്നതെന്നാണ് സൂച

No comments:

Post a Comment

Note: Only a member of this blog may post a comment.