Thursday, August 11, 2011

പാമോലിന്‍: തന്റെ പങ്കു തമസ്‌കരിച്ചെന്ന് വിഎസ്

 പാമൊലിന്‍ കേസ് വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എടുത്ത നിലപാടിനെതിരെ സിപിഎം സെക്രട്ടേറിയറ്റില്‍ കടുത്ത വിമര്‍ശനം. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദനും കോടിയേരിയെ രൂക്ഷമായി വിമര്‍ശിച്ചു.

പാമൊലിന്‍ കേസില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ മതിയെന്ന കോടിയേരിയുടെ ആദ്യപ്രതികരണം പ്രതിപക്ഷത്തിന്റെ വീര്യവും ശബ്ദവും കെടുത്തിയെന്ന പരാതിയാണ് അച്യുതാനന്ദന്‍ ഉന്നയിച്ചത്.

മാത്രമല്ല ഇതുമായി ബന്ധപ്പെട്ടുവന്ന പ്രസ്താവനകളിലും പാമോലിന്‍ കേസിലെ തന്റെ പങ്ക് തമസ്‌കരിച്ചുവെന്നും വിഎസ് പരാതിപ്പെട്ടു. പാമൊലിന്‍ കേസ് ഈ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് എന്റെ ഇടപെടലുകളാണ്. എന്നാല്‍ പാര്‍ട്ടി പത്രത്തിലോ നേതാക്കളോ അക്കാര്യം സൂചിപ്പിക്കാന്‍ തയാറാകുന്നില്ല. വര്‍ഷങ്ങളായി ഞാന്‍ ഈ കേസിനു പുറകെയുണ്ട്-വിഎസ് പറഞ്ഞു.

ദേശാഭിമാനി ദിനപത്രത്തില്‍ കോടിയേരി എഴുതിയ ലേഖനത്തിലും കേസ് ഈ തലത്തിലെത്തിച്ചതിലുള്ള തന്റെ പങ്കു തമസ്‌കരിച്ചതായി വിഎസ്ആരോപിച്ചു. കോടിയേരി തന്റെ നിലപാട് യോഗത്തില്‍ വിശദീകരിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.