Tuesday, August 23, 2011

ഹസാരെ ഗാന്ധിയനല്ല, സമരത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യം


ഗാന്ധിയനെന്ന് അവകാശപ്പെടാന്‍ അണ്ണാ ഹസാരെയ്ക്ക് അര്‍ഹതയില്ലെന്ന് ബുക്കര്‍ െ്രെപസ് ജേതാവായ പ്രമുഖ സാഹിത്യകാരി അരുന്ധതീ റോയ്.
കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുന്നത് ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്റെ സമരത്തിന് ഗാന്ധിയന്‍ ഛായയല്ല ഉള്ളതെന്നും ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ഹസാരെയുടേത് ആക്രമണോല്‍സുക ദേശീയതയാണെന്നും അദ്ദേഹത്തിന്റെ സമരരീതികളോട് താന്‍ ഒരു തരത്തിലും യോജിക്കുന്നില്ലെന്നും അരുന്ധതി പറയുന്നു. ഗാന്ധിയനായി അറിയപ്പെടുന്ന ഹസാരെയുടെ ആശയങ്ങള്‍ മഹാത്മാ ഗാന്ധിയുടേതല്ല. 'യഥാര്‍ഥത്തില്‍ ആരാണീ ഹസാരെ? ജനങ്ങളുടെ ശബ്ദമായി രംഗത്തുവന്ന ഈ പുതിയ സന്യാസി ഇത്രയുംകാലം എവിടെയായിരുന്നു? സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യയടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം എന്തുകൊണ്ട് മൗനം പാലിക്കുന്നു?' അരുന്ധതി ചോദിച്ചു. സത്യഗ്രഹത്തെ പിന്തുണയ്ക്കാത്തവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്ന സന്ദേശമാണ് ഹസാരെയും കൂട്ടരും നല്‍കുന്നത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച ലോക്പാല്‍ ബില്ല് അപര്യാപ്തമാണെന്ന അഭിപ്രായം തനിക്കുണ്ട്. പക്ഷേ ഇത്തരമൊരു സമരം അനാവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

No comments:

Post a Comment

Note: Only a member of this blog may post a comment.