Sunday, August 21, 2011

ചെങ്ങറ: ആയിരം പേര്‍ക്കുകൂടി ഭൂമി


തിരുവനന്തപുരം: ചെങ്ങറ പാക്കേജിന്റെ ഭാഗമായി ആയിരം പേര്‍ക്കു കൂടി 25 സെന്റ് ഭൂമി നല്‍കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു. ചെങ്ങറ സമരത്തില്‍ ഉള്‍പ്പെട്ട 1495 പേര്‍ക്ക് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അവര്‍ക്ക് വേണ്ടി അനുവദിച്ച സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. യു.ഡി.എഫ് അധികാരമേറ്റശേഷം ഇതേക്കുറിച്ച് പഠിക്കാന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. അദ്ദേഹം സ്ഥലം സന്ദര്‍ശിക്കുകയും സമരസമിതി നേതാക്കളുമായും കുടുംബങ്ങളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുണ്ടായ ധാരണ പ്രകാരമാണ് സൗകര്യങ്ങളോടെ 1495 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനം

No comments:

Post a Comment

Note: Only a member of this blog may post a comment.