Saturday, August 13, 2011

കാര്‍ഷിക യൂണി. യൂണിയന്‍ കെ.എസ്.യുവിന്


കാര്‍ഷിക സര്‍വ്വകലാശാല യൂണിയന്‍ കെ.എസ്.യു. രണ്ട് പതിറ്റാണ്ടിന് ശേഷം തിരിച്ചുപിടിച്ചു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്.യു. സ്ഥാനാര്‍ത്ഥികള്‍ ഉജ്വല വിജയമാണ് നേടിയത്. 5 സീറ്റില്‍ ചെയര്‍മാനും, ജനറല്‍ സെക്രട്ടറിയും അടക്കം 4 എണ്ണം കെ.എസ്.യു. നേടി.
ചെയര്‍മാനായി തവനൂര്‍ കാര്‍ഷിക എഞ്ചി. കോളേജിലെ അഫ്താബ് സെയ്ദും, ജനറല്‍ സെക്രട്ടറിയായി ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജിലെ ടി.എച്ച്. അഭിജിത്തും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാനായി എം. ഷംന (ഹോര്‍ട്ടി കള്‍ച്ചറല്‍ കോളേജ്), സെക്രട്ടറിയായി എന്‍.എസ്. ഫസലുദ്ദീന്‍ (തവനൂര്‍ കാര്‍ഷിക എഞ്ചി. കോളേജ്) എന്നിവരും വിജയിച്ചു. രണ്ട് പതിറ്റാണ്ടിലധികം യൂണിയന്‍ കുത്തകയാക്കി വെച്ചിരുന്ന എസ്.എഫ്.ഐ. ഒരു സീറ്റില്‍ ഒതുങ്ങി. നറുക്കെടുപ്പിലൂടെയാണ് അവര്‍ വിജയിച്ചത്. പി.ആര്‍. രേഖ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കലാലയങ്ങളില്‍ അക്രമം നടത്തുന്ന എസ്.എഫ്.ഐ.ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.എസ്.യു.സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എ. പറഞ്ഞു. മണ്ണുത്തിയില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് ശേഷം ചേര്‍ന്ന പൊതുയോഗം കെ.എസ്.യു. പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ആര്‍.ബി. നിജോ, ജില്ലാ പ്രസിഡണ്ട് ഷെജീന മജീദ്, കെ.എ.യു. സെല്‍ കണ്‍വീനര്‍ അനില്‍ സെബാസ്റ്റ്യന്‍ പ്രസംഗിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.