Friday, August 5, 2011

‘വി എസ് ഓട്ടോസ്റ്റാന്‍‌ഡ്’ പുനഃസ്ഥാപിച്ചു

വിവാദമായ ‘വി എസ് ഓട്ടോസ്റ്റാന്‍‌ഡ്’ നീലേശ്വരത്ത് വി എസ് അനുകൂലികള്‍ പുനഃസ്ഥാപിച്ചു. വി എസിന്‍റെ കൂറ്റന്‍ ഫ്ലക്സും ഓട്ടോസ്റ്റാന്‍ഡിന്‍റെ മുമ്പില്‍ സ്ഥാപിച്ചു. ഓട്ടോ സ്റ്റാന്‍ഡിന് വി എസിന്‍റെ പേര് നല്‍കിയതിനെതിരെ സി പി എം ഏരിയാക്കമ്മിറ്റി രംഗത്തെത്തുകയും ബോര്‍ഡ് നീക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വി എസിന്‍റെ പേരുള്ള ബോര്‍ഡ് നീക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്.

പലപ്പോഴും സംസ്ഥാനമാകെ ആളിക്കത്തിയ വി എസ് അനുകൂല തരംഗം കൊളുത്തിവിട്ടത് ഈ വിവാദ ഓട്ടോസ്റ്റാന്‍ഡില്‍ നിന്നായിരുന്നു എന്ന് പറയാം. വി എസിനെ പാര്‍ട്ടി തരംതാഴ്ത്തിയപ്പോഴും അദ്ദേഹത്തിന് സീറ്റ് നിഷേധിച്ച വേളയിലുമൊക്കെ ആദ്യപ്രതിഷേധം ഇവിടെ നിന്നായിരുന്നു. 

സി ഐ ടി യു യൂണിയന്‍ അംഗങ്ങളായ ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയ വി എസ് അനുകൂല പ്രകടനങ്ങള്‍ വി എസ് വികാരം പടര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 

സമ്മേളനങ്ങള്‍ അടുത്തതോടെ വി സ് - പിണറായി പക്ഷത്തിന്‍റെ പോര് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ‘വി എസ് ഓട്ടോസ്റ്റാന്‍ഡ്’ വീണ്ടും സ്ഥാപിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. വി എസ്‌ അനുകൂല പ്രകടനം നടത്തിയതിന്‌ 12 ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളെ നീലേശ്വരം ഏരിയാ കമ്മിറ്റി കഴിഞ്ഞ ദിവസം സസ്പെന്‍ഡ്‌ ചെയ്‌തിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.