Tuesday, April 26, 2011

എന്‍ഡോസള്‍ഫാന് പശ്ചിമ ബംഗാളില്‍ നിരോധനമില്ല


എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹമിരിക്കുന്നവര്‍ ഭരിക്കുന്ന പശ്ചിമബംഗാളില്‍ എന്തുകൊണ്ട് നിരോധനമേര്‍പ്പെടുത്തുന്നില്ലെന്ന് വയലാര്‍ രവി. പോളിറ്റ്ബ്യൂറോ ബംഗാളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍
മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് നിര്‍ദ്ദേശം നല്‍കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വേണ്ടി സത്യാഗ്രഹം നടത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നടപടി വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ്. അഞ്ചു വര്‍ഷം ഭരിച്ചിട്ടും, ഭരണത്തിന്റെ ഇന്നിംഗ്‌സ് കഴിഞ്ഞ ശേഷമാണ് മുഖ്യമന്ത്രിക്ക് എന്‍ഡോസള്‍ഫാനെ കുറിച്ച് ഓര്‍മ്മവന്നത്. അഞ്ചു വര്‍ഷം ഭരിച്ചിട്ടും, കേരളത്തിലേക്ക് കടത്തിയ ഒരു കുപ്പി എന്‍ഡോസള്‍ഫാന്‍ പിടിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് എന്‍ഡോള്‍ഫാന്‍ കേരളത്തില്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച എ.കെ.ആന്റണിയെ എന്‍ഡോസള്‍ഫാന്‍ അനുകൂലിയെന്ന തരത്തില്‍ ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമം നിലവാര തകര്‍ച്ചയല്ലാതെ മറ്റെന്താണെന്ന് വയലാര്‍ രവി ചോദിച്ചു. എന്‍സള്‍ഫാന്‍ നിരോധിക്കുന്നകാര്യം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ താനും എ.കെ.ആന്റണിയും ശക്തമായ നിലപാടെടുക്കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യു.ഡി.എഫിന്റേയും കെ.പി.സി.സിയുടേയും നിലപാട് വ്യക്തമാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് വേണ്ടി താന്‍ കൃഷിമന്ത്രി ശരത് പാവാറിനെ കണ്ടുവെന്നും വയലാര്‍ രവി വെളിപ്പെടുത്തി. 

No comments:

Post a Comment

Note: Only a member of this blog may post a comment.