Sunday, April 24, 2011

എസ്.പി ഓഫീസിലെ ജീവനക്കാരിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പീഡിപ്പിച്ചു


ചെറുതോണി: ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലെ യു.ഡി ക്ലര്‍ക്കിനെ പീഡിപ്പിച്ച കെഎസ്ആര്‍ടിസി ജീവനക്കാരായ കണ്ടക്ടറേയും ഡ്രൈവറേയും ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. കണ്ടക്ടര്‍ തൊടുപുഴ ഉടുമ്പന്നൂര്‍ ഓലിക്കാമറ്റം കണ്ടത്തിന്‍കര രാജപ്പന്‍ മകന്‍ ജോമോന്‍ (33) ഡ്രൈവര്‍ മൂവാറ്റുപുഴ തിരുമാറാടി ഓലിയപ്പുറം വേലിക്കുഴക്കല്‍ ചക്രപാണി മകന്‍ ഷാജു (40) എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലായത്.
കേസിനാസ്പദമായ സംഭവം വെള്ളിയാഴ്ച അഞ്ചുമണിക്ക് കളക്‌ട്രേറ്റിന് സമീപമുള്ള ബസ്‌സ്റ്റോപ്പില്‍ നിന്ന് ആലപ്പുഴ -കട്ടപ്പന റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ എസ്.പി ഓഫീസിലെ ജീവനക്കാരി കൈകാണിച്ച് കയറി. അതിഭയങ്കരമായ ഇടിയും മിന്നലും മൂലം ബസിന്റെ ഷട്ടറുകള്‍ മുഴുവന്‍ താഴ്ത്തിയിട്ട നിലയിലായിരുന്നു. ദുഃഖവെള്ളിയാഴ്ചയായതിനാല്‍ ബസ് യാത്രക്കാരായി ആരും ഉണ്ടായിരുന്നില്ല. ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന ജീവനക്കാരിയെ കണ്ടക്ടര്‍ ജോമോന്‍ സമീപത്തെത്തി തോളത്തും ശരീരത്തും കൈയിട്ട് സീറ്റില്‍ മറിച്ചിടാന്‍ ശ്രമിച്ചു. കുതറിയോടാനും ബഹളം വയ്ക്കാനും തുടങ്ങിയപ്പോള്‍ വീണ്ടും കണ്ടക്ടര്‍ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. 
ഈ രംഗങ്ങളെല്ലാം കണ്ടിരുന്ന ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കൂട്ടുകയാണുണ്ടായത്. ജീവനക്കാരി ഷട്ടര്‍ പൊക്കി ബസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് വാഹനം നിര്‍ത്തുവാന്‍ ഡ്രൈവര്‍ തയ്യാറായത്. വാഹനം നിറുത്തിയ ഉടന്‍തന്നെ സ്ത്രീ കാറ്റും മഴയും വകവെയ്ക്കാതെ ആനക്കാട്ടിലൂടെ ഓടി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന എസ്.പിഓഫീസിലെത്തി സഹപ്രവര്‍ത്തകരായ പോലീസുകാരെ കൂട്ടി ഇടുക്കി പോലീസ് സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിക്കുകയായിരുന്നു. ഇടുക്കി പോലിസ്, കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റത്തു വച്ച് ബസും ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ചോദ്യം ചെയ്യുന്നതിനായി ഇടുക്കിപോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രതികളിലൊരാളായ കണ്ടക്ടര്‍ ജോമോനെ പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചു. സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥ ഭരണസ്വാധീനമുപയോഗിച്ചാണ് പ്രതിയെ മര്‍ദ്ദിച്ചതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.