Thursday, April 28, 2011

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ മുതലക്കണ്ണീരൊഴുക്കുന്നു


കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ് അവഗണിച്ചു 96 മുതല്‍ 2001 വരെ സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഇടതു സര്‍ക്കാര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ ഹെലികോപ്റ്ററുപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ അനുമതി നല്‍കി ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.സി. ജോസ് കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്‍ഡോസള്‍ഫാനെതിരായ മുറവിളി ശക്തമാകുമ്പോഴും അതിന്റെ ഉത്തരവാദികളായ പ്ലാന്റേഷന്‍ കോര്‍പറേഷനിലെ സി.ഐ.ടി.യു തൊഴിലാളികള്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി സംരക്ഷണസമിതി ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം വിശദീകരിച്ചു.
436 പേര്‍ മരണപ്പെട്ട കേസില്‍ 178 പേര്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മദ്യദുരന്തത്തില്‍ പോലും അഞ്ച് ലക്ഷം രൂപ പരിഹാരം നല്‍കുന്ന കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രഖ്യാപിച്ച 50,000 രൂപ വളരെ കുറവാണ്.
കുറ്റക്കാരായ പ്ലാന്റേഷന്‍ കോര്‍പറേഷനെ പ്രോസിക്യൂട്ട് ചെയ്യണം, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ നിന്ന് വന്‍തുക നഷ്ടപരിഹാരം ഈടാക്കി ഇരകള്‍ക്ക് വിതരണം ചെയ്യണം, ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.