Wednesday, April 27, 2011

വി എസിന്റെ ഉപവാസം പ്രതിപക്ഷനേതാവിലേക്കുള്ള റിഹേഴ്‌സല്‍


അടുത്ത അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുവാനുള്ള നാടകത്തിന്റെ റിഹേഴ്‌സലാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഉപവാസ സമരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.
സ്വന്തം പാര്‍ട്ടിയുടെ പിന്തുണയില്ലാതെ എന്‍ഡോസള്‍ഫാനെതിരെ മുഖ്യമന്ത്രി നടത്തിയ ഉപവാസം അദ്ദേഹം നേരിട്ട് തയ്യാറാക്കിയ അജണ്ടയുടെ ഭാഗമാണ്. യു.ഡി.എഫിനെ വിമര്‍ശിക്കുവാന്‍ എന്‍ഡോസള്‍ഫാനെ കരുവാക്കേണ്ടതില്ല. വെള്ളിയാഴ്ച എല്‍.ഡി.എഫ് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ ഭരണത്തിലിരുന്ന് അവര്‍ നടത്തുന്ന 16-കാമത്തെ ഹര്‍ത്താലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് തൊടിയൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാരുണ്യപൂര്‍വ്വം 2011 എന്ന സാമൂഹികക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് ഭരിച്ച 1996 - 2001 കാലയളവിലാണ് കാസര്‍കോട് ഹെലികോപ്റ്ററില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. ഇത് കിണറ്റിലും കുളത്തിലും വീണാണ് മരണവും അംഗവൈകല്യങ്ങളും സംഭവിച്ചത്. 2002 ല്‍ യു.ഡി.എഫ് ഗവണ്‍മെന്റ് എന്‍ഡോ സള്‍ഫാന്‍ കേരളത്തില്‍ നിരോധിച്ചതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ആരെങ്കിലും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മേയ് 13 ന് അധികാരമൊഴിയുന്ന എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
കാരുണ്യപൂര്‍വ്വം പരിപാടിയുടെ ഭാഗമായുള്ള 25 വീല്‍ചെയറുകള്‍ നിര്‍ദ്ധന വികലാംഗര്‍ക്ക് കെ.മുരളീധരന്‍ വിതരണം ചെയ്തു.

വീല്‍ചെയര്‍ വിതരണം, നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, നിര്‍ദ്ധന ഭവനപദ്ധതി, ക്യാന്‍സര്‍ ചികിത്സാ പദ്ധതി, സ്വയം തൊഴില്‍ തൊഴില്‍പരിശീലനം, മെഡിക്കല്‍ ക്യാമ്പുകള്‍, രക്തഗ്രൂപ്പ് ഡയറക്ടറി പ്രകാശനം, പി.എസ്.സി പഠനകളരി, നേത്രചികിത്സാ ക്യാമ്പ്, വ്യക്തിത്വ വികസന ക്യാമ്പുകള്‍ തുടങ്ങി പത്തിന കര്‍മ്മ പദ്ധതികള്‍ ഉള്‍പ്പെട്ട കാരുണ്യപൂര്‍വ്വം 2011 ചടങ്ങില്‍ അവതരിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു എസ് തൊടിയൂര്‍ അധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എന്‍.രാജന്‍ ബാബു, ഡി.സി.സി ജനറല്‍ സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍, കോയിവിള രാമചന്ദ്രന്‍, ആര്‍.രാജശേഖരന്‍, സി.ആര്‍.മഹേഷ്, ടി.തങ്കച്ചന്‍, എ.എ.അസീസ്, ചിറ്റുമൂല നാസര്‍ ബോബന്‍ ജി നാഥ്, സെവന്തികുമാരി, മണ്ണേല്‍ നജിം, മഞ്ചുകുട്ടന്‍, മഠത്തിനേത്ത് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. 
നിയാസ് ഇബ്രാഹിം സ്വാഗതവും എ.ഷഹ്‌നാസ് നന്ദിയും പറ

No comments:

Post a Comment

Note: Only a member of this blog may post a comment.