Monday, April 25, 2011

1000 കോടി മുതല്‍മുടക്കില്‍ പുതിയ മാധ്യമക്കമ്പനി വരുന്നു



കോഴിക്കോട്: സഹസ്രകോടിയുടെ മുതല്‍മുടക്കില്‍ മലയാളത്തില്‍ പുതിയ മാധ്യമക്കമ്പനി വരുന്നു. ഒരു സൂപ്പര്‍താരവും കൈരളി ടി.വി. മാനേജിങ് ഡയറക്ടറായിരുന്ന ജോണ്‍ ബ്രിട്ടാസും മലയാളത്തിലെ മറ്റൊരു പ്രമുഖ ചാനലിന്റെ ഉടമയും ചേര്‍ന്നാണ് പുതിയ കമ്പനിക്ക് രൂപം നല്‍കുന്നതെന്ന് അറിയുന്നു.

ആയിരം കോടി രൂപ മുതല്‍മുടക്കാനാണ് ലക്ഷ്യമിടുന്നത്. മലയാളത്തില്‍ പുതിയ ചാനലാണ് കമ്പനിയുടെ ആദ്യസംരംഭം. കമ്പനി നിലവില്‍വന്നാല്‍ ഈ നടന്റെ പിന്നീടുള്ള എല്ലാ സിനിമകളുടെയും സംപ്രേഷണാവകാശം ചാനലിനായിരിക്കും.

കമ്പനിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞു. 100 നിക്ഷേപകരില്‍ നിന്ന് 10 കോടി രൂപ വീതമാണ് സമാഹരിക്കുന്നത്. സൂപ്പര്‍താരത്തിന്റെ ലണ്ടന്‍യാത്ര സംരംഭകരെ കണ്ടെത്താനായിരുന്നുവെന്ന് അറിയിന്നു. ഇദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ പോയിരിക്കുന്നതും ഇതേ ആവശ്യത്തിനുതന്നെയാണ്. പ്രമുഖചാനലിന്റെ മാനേജിങ് ഡയറക്ടറും നടനും ഇതില്‍ മുതല്‍മുടക്കും. ജോണ്‍ ബ്രിട്ടാസിന്‍േറത് വിയര്‍പ്പ് ഓഹരി ആയിരിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ഐ.പി.എല്‍. ടീം പോലെ മലയാളികളല്ലാത്തവരുടെ മുതല്‍മുടക്കും ഇതിലുണ്ടാകും. ഗുജറാത്തികളാണ് നിക്ഷേപകരില്‍ ഏറെയും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും നിക്ഷേപകരുണ്ട്. രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷത്തിനകം ചാനലിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് പരിപാടി.

കൈരളി ചാനലില്‍നിന്ന് രാജിവെച്ച ജോണ്‍ ബ്രിട്ടാസ് പുതിയ ചാനല്‍ നിലവില്‍ വരുന്നതുവരെ ബി.ബി.സി.യിലോ മറ്റേതെങ്കിലും അന്താരാഷ്ട്ര മാധ്യമ ഗ്രൂപ്പിനോടൊപ്പമോ പ്രവര്‍ത്തിക്കുമെന്നാണ് അറിയുന്നത്. കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് പുതിയ ആള്‍ വരുന്നതുവരെ താന്‍ തുടരുന്നതിനാല്‍ ഇപ്പോള്‍ പുതിയ കമ്പനി സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്നും പിന്നീട് കാര്യങ്ങള്‍ പറയുമെന്നും ബ്രിട്ടാസ് 'മാതൃഭൂമി'യോട് പറഞ്ഞു. താന്‍ കൈരളി വിടുന്നത് ഡയറക്ടര്‍ ബോര്‍ഡിന്റെയും നിക്ഷേപകരുടെയും പ്രൊമോട്ടര്‍മാരുടെയും അനുമതി വാങ്ങിയിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമരംഗത്തെ വമ്പന്‍ സാന്നിധ്യമായി കേബിള്‍ ശൃംഖലകളുടെ വിപണികൂടി പിടിച്ചെടുക്കാനാണ് പുതിയ കമ്പനിയുടെ നീക്കമെന്നറിയുന്നു. പാശ്ചാത്യനാടുകളിലെപ്പോലെ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം തന്നെ ചാനല്‍വഴി പ്രക്ഷേപണം ചെയ്ത് സൂപ്പര്‍താരത്തിന്റെ താരമൂല്യം പ്രയോജനപ്പെടുത്താനാണ് നീക്കം. ഭാവിയില്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുകൂടി കമ്പനിയുടെ പ്രവര്‍ത്ത

No comments:

Post a Comment

Note: Only a member of this blog may post a comment.