Tuesday, April 26, 2011

അച്യുതാനന്ദന്റെ അനന്തശയനം മോഡല്‍, ജാട പൊളിക്കാന്‍ ഹര്‍ത്താലുമായി പിണറായി


വി.എസ് അച്യുതാനന്ദനും സിപിഎമ്മും കേരളീയരെ പമ്പര വിഡ്ഢികളാക്കുന്നു. താന്‍ എന്തു ചെയ്താലും ചോദിക്കാനാളില്ലെന്ന തോന്നല്‍ അച്യുതാനന്ദനെ
മത്ത് പിടിപ്പിക്കുമ്പോള്‍  സിപിഎം നേതൃത്വം എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതിന തുല്യമായി രംഗത്തിറങ്ങുന്നു. മുഖ്യമന്ത്രിയുടെ ഉപവാസവും എല്‍ഡിഎഫിന്റെവെള്ളിയാഴ്ചത്തെ ഹര്‍ത്താലും അതാണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടിനേതൃത്വത്തെ  തള്ളിമാറ്റി എന്‍ഡോസള്‍ഫാന്‍ വഴി മുഖ്യമന്ത്രി സ്വയംതട്ടിക്കൂട്ടിയ പ്രശസ്തി ഇല്ലാതാക്കാനാണ് ഹര്‍ത്താല്‍. അധികാരത്തില്‍ നിന്നിറങ്ങാന്‍ 16 ദിവസം മാത്രം ഉള്ളപ്പോഴാണ് സിപിഎമ്മും വിഎസും ചേര്‍ന്ന്  പൊറാട്ടു നാടകം കളിക്കുന്നത്. ഒന്ന് വ്യക്തമായി, ഇനി അധികാരം സിപിമ്മിന് ഇല്ല. അതു കൊണ്ടാണ് സമരത്തിന് അടിത്തറ ഇപ്പോഴെ ഇടുന്നത്.മുഖ്യമന്ത്രിഎന്ന പദവി ദുരുപയോഗം ചെയ്ത് അച്യുതാനന്ദന്‍  ചരിത്രത്തില്‍ ഇടം തേടാന്‍ ആര്‍ത്തികാണിക്കുന്നു. മുഖ്യമന്ത്രി എന്ന ലേബലില്‍ നടത്തുന്ന എല്ലാ നാടകങ്ങള്‍ക്കും  കുടപിടിക്കേണ്ട ഗതിയാണ് സംസ്ഥാനത്തുള്ള സാംസ്‌കാരിക നേതാക്കള്‍ക്ക്.അച്യുതാനന്ദന്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നതെല്ലാം വെറും ജാടയാണെന്ന് അറിഞ്ഞുകൊണ്ട്തന്നെ മനസ്സില്ലാ മനസ്സോടെ അവര്‍ക്ക് അദ്ദേഹത്തെ പിന്തുണക്കേണ്ടിവരുന്നു. 
മുഖ്യമന്ത്രിയുടെ ഓഫീസാണ്  പരിപാടികള്‍ക്ക് എല്ലാവരേയും ക്ഷണിക്കുന്നത്.  ക്ഷണിക്കപ്പെടുന്ന എല്ലാവര്‍ക്കുംവി.എസ്സിന്റെ രാഷ്ട്രീയ ദുരുദ്ദേശം അറിയാമെങ്കിലും  മുഖ്യമന്ത്രിപദവിയിലിരിക്കുന്നവ്യക്തിയോട് അനാദരവ് പകടിപ്പിക്കാന്‍വൈമനസ്യമുള്ളതു കൊണ്ടാണ് പോകുന്നതെന്ന് വ്യക്തമായി.പബ്ലിസിറ്റിയുടെ കാര്യത്തില്‍ 87-ാം വയസ്സിലും അച്യുതാനന്ദന്‍ ആനന്ദം കൊള്ളുകയാണ്. സത്യസന്ധമായവിലയിരുത്തിയാല്‍ ഇപ്പോള്‍ വി എസ്സ് നടത്തുന്നതെല്ലാം  ആത്മാര്‍ത്ഥയില്ലാത്ത പ്രവര്‍ത്തികളാണെന്ന് ബോധ്യപ്പെടും.   സ്വന്തംനേട്ടത്തിനായി സ്ഥാനം മേല്‍വിലാസമാക്കിയ മറ്റൊരുമുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. 'കുഭകര്‍ണ്ണന്‍ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍എന്ന് എകെ ആന്റണി വിശേഷിപ്പിച്ചത് പൂര്‍ണ്ണമായും ശരിയെന്ന് തെളിയിക്കുകയാണ് ഓരോദിവസവും അച്യുതാനന്ദന്‍.
 
അഞ്ച് വര്‍ഷം അദ്ദേഹംഅധികാരം ആസ്വദിച്ച് പ്രസംഗിച്ച് നടന്നു. കസേരവിടാറായെന്ന് തോന്നിയപ്പോള്‍ ഓരോ വിഷയം എടുത്തിട്ട് അലക്കിതേക്കുകയാണ്.  മേലും കീഴുമില്ലാത്ത ആര്‍ക്കും ചെയ്യാനാകുന്നകാര്യങ്ങള്‍.  അച്യുതാനന്ദന്‍ ഇനി ആഗ്രഹിക്കുന്നത് ചരിത്രത്തിലെ ഒരു ഏടാണ്.തന്നെ വളര്‍ത്തിയ പാര്‍ട്ടിയോ, ഒപ്പം നിന്ന് വെയിലുകൊണ്ട സഹപ്രവര്‍ത്തകരോ ആ വഴിയില്‍ തടസ്സമാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.കേന്ദ്രകമ്മിറ്റിമെമ്പര്‍ സംവിധാനം ചെയ്യുന്ന നാടകത്തിന് തിരശീല പൊക്കേണ്ട അവസ്ഥ പോളിറ്റ് ബ്യറോമെമ്പര്‍മാര്‍ക്ക് വന്നിരിക്കുന്നു. അച്യുതാനന്ദന്‍  സ്വന്തം നിലക്ക് തീരുമാനിക്കുന്നു.മുഖ്യമന്ത്രി എന്ന മേല്‍വിലാസത്തില്‍ നടപ്പാക്കുന്നു. ഇതാണ് ദുരുപയോഗംഎന്ന് പറഞ്ഞത്.ഈ ഘട്ടത്തില്‍ പത്ര-ടിവി ചാനലുകളെ മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പാര്‍ട്ടി പിന്തുണ വേണ്ടേവേണ്ടെന്നാണ് നിലപാടിലാണ്മുഖ്യമന്ത്രി .ബ്ലിസിറ്റിക്കായി ഒന്ന് ചെയ്യുമ്പേള്‍ മറ്റൊന്ന്  മറക്കുമെന്ന ജനത്തിന്റെ മനശാസ്ത്രം വിഎസ്സിന് അറിയാം.എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് വിഎം സുധീരന്‍ നടത്തിയ പ്രസ്താവനകള്‍ കണ്ടില്ലെന്ന് നടിച്ച മുഖ്യമന്ത്രിയാണ്‌വിഎസ്സ്. വോട്ടെണ്ണുന്ന മെയ് 13 അടുക്കാറായി. പദവി വിടണം. മറ്റ് വഴിയില്ല. അപ്പോള്‍ അനന്തപുരിയില്‍ അനന്തശയനത്തെപോലെ കിടന്ന്  തലക്കല്‍ സിപിഐക്കാരനും കാല്‍ക്കല്‍ ബിജെപിക്കാരനും ഇരിക്കുന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ബുദ്ധിയെന്ന് വിഎസ്സിന് തോന്നി.
 
അനന്തശയനം മോഡല്‍ കിടപ്പ് ആലോചിച്ച് നിശ്ചയിച്ചാതാണത്രേ.സംസ്ഥാനത്തിന്റെ പൊതു കാര്യങ്ങളില്‍ നിന്ന് ബിജെപിയെ പലഘട്ടത്തിലും മാറ്റിനിര്‍ത്തിയ വിഎസ്സ് സ്വന്തം കാര്യത്തിന് ബഹുജന-വര്‍ഗ്ഗ പിന്തുണ കൂട്ടാന്‍ഒ.രാജഗോപാലിനെയുംകൂട്ടുപിടിച്ചു. ബിജെപിക്കാര്‍ കൊന്ന സിപിഎം പ്രവര്‍ത്തകരുടെ വീട്ടുകാരോടുള്ള സഖാവിന്റെ കടപ്പാട് ഇനി ഊഹിക്കാവുന്നതേയുള്ളു.
നാടകം ആസ്വദിച്ചുതീര്‍ന്ന സ്ഥിത്ക്ക് മുഖ്യമന്ത്രിയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ചില ഉദാഹരണങ്ങളിതാ.ഭരണം വിട്ട് പോകാറായ മുഖ്യമന്ത്രി ഐസ്‌ക്രീം കേസ്സില്‍ പോലീസിനെ വിരട്ടുന്നു. എന്തുകൊണ്ട് 5 വര്‍ഷം ഈ പോലീസിനോട് ഇതൊന്നും പറഞ്ഞില്ല.ലോട്ടറി കേസ്സില്‍ സിപിഎം 2 കോടി രൂപ വാങ്ങിയതുംലാവിലിന്‍ അഴിമതിയുംവിഴുങ്ങി. മാര്‍ട്ടിന്‍കേസ്സ് എഴുതിതള്ളാന്‍ വിജിലന്‍സ് നിര്‍ദ്ദേശിച്ചിരിക്കുന്നു.മകനെതിരായ അഴിമതിപോലീസിന് വിടാതെ അധികാരമില്ലാത്ത ലോകായുക്തക്ക് വിട്ടത് എന്തിന്?മൂന്നാര്‍ കയ്യേറ്റക്കാരോടുള്ള സമരം നിര്‍ത്തിയെന്ന് മാത്രമല്ല   തെരഞ്ഞെടുപ്പ് കാലത്ത് ഇടുക്കിക്ക് പ്രസംഗിക്കാന്‍പോയതേയില്ല. കയ്യേറ്റക്കാരാടാറ്റഉള്‍പ്പെടെ പാര്‍ട്ടിക്ക് നല്‍കിയഇലക്ഷന്‍പണമല്ലേ അതിന് കാരണം.5 വര്‍ഷമായിപെണ്‍വാണിഭ കേസ്സിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി തന്നെ എതിര്‍ വനിതാസ്ഥാനാര്‍ത്ഥിയെ പരിഹസിച്ചു, ഹരിപ്പാട്ട്‌വീട്ടമ്മയുടെ തലയില്‍ മൂത്രം നിറച്ച കുപ്പി കമഴ്ത്തിയിട്ടും ഇന്നേവരെ മിണ്ടിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ മരുന്ന് തളിച്ച കൃഷിവകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെനീക്കങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നു.മരുന്നടി മൂലം കാസര്‍കോഡ് മരിച്ച് ജീവിക്കുന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയെപ്പറ്റി മൗനം. അവര്‍ക്ക് പുനരധിവാസം നല്‍കിയില്ല.
 
രണ്ട്മാസത്തേക്ക് വേണമെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ഈ സര്‍ക്കാരിന് നിരോധിക്കാമെന്നിരിക്കേഎന്തു കൊണ്ട് അതുപോലും ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ സര്‍വ്വ കക്ഷി സംഘത്തെ നയിക്കാന്‍ തയ്യാറാകാതിരുന്നത് പ്രധാനമന്ത്രി ഉറപ്പ് നല്കിയാല്‍ ഉപവാസ നാടകം നടത്താനാവില്ലെന്ന്   ചിന്തിച്ചതുകൊണ്ടല്ലേ..എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍ മടിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പടുത്തുന്ന കേന്ദ്ര മന്ത്രി ശരദ്പവാറിന്റെ  എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ എന്തുകൊണ്ട് പറയുന്നില്ല?എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത ബംഗാളില്‍ ഭരിക്കുന്ന സിപിഎംനേതാക്കളെ ക്കുറിച്ച് വിഎസ്സ് എന്താണ് പറയുക.നിരോധനം അടക്കം പാര്‍ട്ടിയില്‍ നയപരമായ തീരുമാനമെടുക്കേണ്ട സിപിഎമ്മിന്റെ സെക്രട്ടറി മുഖ്യമന്ത്രിയുടെ സമരപ്പന്തലില്‍ വരാതിരുന്നതി ശരിയോ തെറ്റോ.നാരങ്ങാ വെള്ളം തന്ന കവിസുഗതകുമാരി ടീച്ചറടക്കമുള്ളവര്‍ഇതിനൊക്കെഉത്തരം പ്രതീക്ഷിക്കുന്നുണ്ടാകണം. യുഡിഎഫ് പൂട്ടിച്ച 1600ലധികം മദ്യ(വിഷം)ഷാപ്പുകള്‍ തുറക്കാന്‍ ഒപ്പിട്ട മുഖ്യമന്ത്രി എന്‍ഡോ സള്‍ഫാന്‍ വിരുദ്ധസമരത്തിന്റെ പേരില്‍പുതിയദിവാനില്‍ കിടന്നത് നടകമല്ലെങ്കില്‍ പിന്നെന്താണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.