Monday, April 25, 2011

പ്രധാനമന്ത്രി കാസര്‍കോട് സന്ദര്‍ശിച്ചേക്കും

കൊച്ചി: കാസര്‍കോട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് സന്നദ്ധത പ്രകടിപ്പിച്ചു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശന കാര്യം അദ്ദേഹം അറിയിച്ചതായി സംഘത്തില്‍ അംഗമായ ജെഎസ്എസ് നേതാവ് അഡ്വ. എ.എന്‍. രാജന്‍ ബാബു വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നേരില്‍ കാണാന്‍ പ്രധാനമന്ത്രി കാസര്‍കോഡ് സന്ദര്‍ശിക്കണമെന്ന ആവശ്യം സര്‍വകക്ഷിസംഘം ഉന്നയിച്ചിരുന്നു. തന്റെ അടുത്ത കേരള സന്ദര്‍ശനത്തില്‍ അത് ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും അഡ്വ. രാജന്‍ ബാബു പറഞ്ഞു.

എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതങ്ങള്‍ വിവരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ താന്‍ പരിശോധിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. അതിനുശേഷമായിരിക്കും നിരോധനം സംബന്ധിച്ച തീരുമാനമെടുക്കുക.

No comments:

Post a Comment

Note: Only a member of this blog may post a comment.