
എസ്.എസ്.എല്‍.സി. ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് നാലരയ്ക്കാണ് ഫലപ്രഖ്യാപനം. ഹര്‍ത്താല്‍ പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് ഫലപ്രഖ്യാപനം നടക്കും. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്. എസ്.എസ്.എല്‍.സി. ഫലം www.results.itschool.gov.in എന്ന പോര്‍ട്ടലില്‍ അറിയാം. ഫലപ്രഖ്യാപനം നടന്ന ഉടന്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫലമറിയാനും പ്രിന്‍റൗട്ട് എടുക്കാനും കഴിയും. ഈ മാര്‍ക്ക് ലിസ്റ്റ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഉപയോഗിക്കാം. ഐ.ടി@സ്‌കൂള്‍ വെബ് പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ഫലം സൗജന്യ എസ്.എം.എസ്സിലൂടെ നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. ഐ.ടി@സ്‌കൂള്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാനുള്ള സൗകര്യം പ്രഥമാധ്യാപകര്‍ ഒരുക്കും.
No comments:
Post a Comment
Note: Only a member of this blog may post a comment.