Saturday, April 30, 2011

സി.ബി.ഐ അന്വേഷണം സ്വതന്ത്രവും നിര്‍ഭയവുമാവണം


അഴിമതി നടത്തുന്നവര്‍ ആരാണെങ്കിലും, എത്ര ഉന്നതരാണെങ്കിലും  സ്ഥാനം നോക്കാതെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് സി.ബി.ഐയോട് പധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്വതന്ത്രവും ഭയരഹിതവുമായ അന്വേഷണം നടത്തണം. ദല്‍ഹിയില്‍ സി.ബി.ഐയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ പേരില്‍ നിരപരാധികളെ പീഡിപ്പിക്കരുതെന്നും അന്വേഷണത്തില്‍ ഉയര്‍ന്ന മാനദണ്ഡം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അഴിമതി കേസുകളാണു കൂടുതലായി സി.ബി.ഐയുടെ മുന്നിലെത്തുന്നത്. ഇത്തരം കേസുകളില്‍പ്പെടുന്നവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. മാധ്യമ ശ്രദ്ധയില്‍ നിന്നു മാറിവേണം അന്വേഷണം നടത്താനെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ സമൂഹത്തില്‍ നിന്നുണ്ടാകും. ഈ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാമെങ്കിലും ഇതില്‍ സ്വാധീനിക്കപ്പെടരുത്. നിയമം ലംഘിക്കുന്നവര്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ സി.ബി.ഐ ശ്രമിക്കണം. സ്വന്തം ഉത്തരവാദിത്വങ്ങള്‍ നല്ല ലക്ഷ്യത്തോടെ നിര്‍വഹിക്കുന്നവരെ പീഡിപ്പിക്കരുതെന്നും പ്രധാമന്ത്രി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.