Sunday, April 24, 2011

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിലപാടില്‍ അപാകത കോണ്‍ഗ്രസ്


എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ചു സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിക്കേണ്ട ഇന്ത്യന്‍ നിലപാടില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത്.
എന്‍ഡോസള്‍ഫാന്‍ അപകടകരമായ കീടനാശിനിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. തന്റെ മണ്ഡലമായ ലുധിയാനയില്‍ പഠനം നടത്തിയ വിദഗ്ധ സംഘം എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ കെണ്ടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യമില്ലെന്ന നിലപാട് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിക്കാന്‍ കൃഷി മന്ത്രാലയം ഔദ്യോഗികമായി തീരുമാനിച്ചതിനിടയിലാണു എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. അപകടകരമായ കീടനാശിനി പ്രജനന ശേഷിയെ ബാധിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലുധിയാനയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അക്കാര്യം തെളിയിക്കുന്നു. സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ രാജ്യത്തിന്റെ നിലപാടിനെ കുറിച്ചു അന്തിമ തീരുമാനമെടുക്കും മുമ്പു ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.

No comments:

Post a Comment

Note: Only a member of this blog may post a comment.