Monday, April 25, 2011

എന്‍ഡോസള്‍ഫാന്‍: ഉത്തരവാദിത്വം എല്‍.ഡി.എഫിന്


കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം എല്‍.ഡി.എഫ്. സര്‍ക്കാരിനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

അന്തരിച്ചുപോയ കൃഷ്ണന്‍ കണിയാംപറമ്പില്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് കാസര്‍കോട്ടുള്ള കശുമാവിന്‍ തോട്ടങ്ങളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. മാരകമായ ഈ കീടനാശിനി തളിക്കുന്നതിനു മുമ്പ് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ എടുക്കാതെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാതെയും തിടുക്കത്തില്‍ ഹെലികോപ്ടര്‍ വഴി തളിച്ചപ്പോള്‍ തോട്ടങ്ങള്‍ക്കു പുറമെ ആ പ്രദേശത്തുള്ള കുളങ്ങളിലും കിണറുകളിലും പുരയിടങ്ങളിലുമൊക്കെ കണക്കില്ലാത്ത കീടനാശിനി പതിച്ചതിന്റെ ഫലമായിട്ടാണ് ഈ ദുരന്തം ഉണ്ടായത്. പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനും കേരള സര്‍ക്കാരും ഈ കാര്യത്തില്‍ ഒരുപോലെ കുറ്റക്കാരാണ്. എന്നാല്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുതിനോ അവരെ പുനരധിവസിപ്പിക്കുന്നതിനോ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ നോക്കുകയാണെന്നും പി.പി. തങ്കച്ചന്‍ ആരോപിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.