Tuesday, October 18, 2011

ചായകുടി പൊളിച്ച് വി.എസ് പക വീട്ടി; കെ.കെ ലതികയെ സിപിഎം അപമാനിച്ചു


തൃശൂര്‍: ബഹളം വെച്ചത് വെറുതെയായി.  2 സിപിഎംഎംഎല്‍എ മാര്‍ നാണം കെട്ടു.ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടിവിരാജേഷിനോടുള്ള അച്യുതാനന്ദന്റെ വെറുപ്പ് ആവര്‍ത്തിച്ച് ബോധ്യപ്പെടുകയും ചെയ്തു. രാജേഷും ജെയിംസ് മാത്യുവും ഡി വൈ എഫ് ഐ ശൈലിയില്‍ നിയമ സഭയില്‍ നടത്തിയ പ്രകടനങ്ങള്‍ മുഖ്യമന്ത്രിയുടെ
നേതൃത്വത്തിലുള്ള യു ഡി എഫ് നേതാക്കളുടെ തന്ത്രത്തില്‍ കുരുങ്ങിപ്പോയി.സഭയില്‍ വി എസ് അച്യുതാനനന്ദന്റെ നേതൃത്വം പരാജയപ്പെടുകയും ചെയ്തു. സ്പീക്കര്‍ പദവിയെ വിലയില്ലെന്ന് പ്രഖ്യാപിച്ച്  തെരുവ്‌സമരശൈലി അസംബളിക്കുള്ളില്‍ പയറ്റിയ രണ്ട് എംഎല്‍എ മാര്‍ തങ്ങളുടെ സ്ഥാനഭദ്രത ഉറപ്പാക്കാന്‍ സമരം ഉപേക്ഷിച്ച് 'ചായ കടിക്കാന്‍ പോയത്' വിപ്ലവ യുവജന സംഘടനയുടെ അണ്ണാക്കില്‍ തുണിതിരുകിയതിന് തുല്യമായി.   കഴിഞ്ഞ ദിവസത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഡിവി എഫ് ഐയുടെ മുഖത്ത് കരിതേച്ചപോലെയായി. സംസ്ഥാന സെക്രട്ടറി രാജേഷിന്റെ കരച്ചിലും   ചായകുടിയും വി എസ്സിന്റെ തള്ളിപ്പറച്ചിലും എല്ലാം സിപിഎമ്മില്‍ ഇനി കലഹമുണ്ടാക്കും. ഡി വൈഎഫ്‌ഐ എംഎല്‍എ മാരുടെ സമരത്തോട് എഐവൈഎഫ് നേതൃത്വവും മൗനം പാലിച്ചു.അതിശക്തമായ സമര തന്ത്രമാണ് തങ്ങള്‍ ആവിഷകരിച്ചതെന്ന് സിപിഎം നേതാക്കള്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള പത്രങ്ങളോടും ചാനല്‍ പ്രതിനിധികളോടും പറഞ്ഞിരുന്നു.അതിന്‍ പ്രകാരം എല്‍ ഡി എഫ് അനുകൂല പത്രങ്ങള്‍ ഇന്നലയും നയമസഭ സ്തംഭിക്കുമെന്ന് സംശയമില്ലാതെ പറഞ്ഞിരുന്നു.എന്നാല്‍ രാവിലെ സഭ കൂടുന്നതിന് മുമ്പ്  കഥാപാത്രങ്ങളായ രണ്ട് എംഎല്‍എ മാര്‍ ഇറങ്ങിപോയത് യു ഡി എഫ് നേതൃത്വത്തിന്റെ തന്ത്രങ്ങളെപേടിച്ചിട്ടാണ്. ഏറെ കളിച്ചാല്‍ എംഎല്‍എ സ്ഥാനമില്ലാതെ പാര്‍ട്ടി ഓഫീസ് വരാന്തയില്‍ കുത്തിയിരിക്കേണ്ടിവരുമെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് ഇന്നലെ രാവിലെ വേണ്ടപ്പെട്ടവര്‍ വഴി മുന്നറിയിപ്പ് കൊടുത്തിരുന്നു. 
 
തീഷ്ണമായ സമരത്തിനിടയില്‍ നിന്ന് ചായ കുടിച്ച് വിശ്രമിക്കാന്‍ പോകുക വഴി  ഡി വൈ എഫ് ഐ എംഎല്‍എ മാര്‍ മറ്റൊരു നാണക്കേട് കൂടി പാര്‍ട്ടിക്കുണ്ടാക്കി,ടിവി രാജേഷും ജെയിംസ്മാത്യുവും പരമാവധി വഷളാകട്ടെ എന്ന ചിന്ത കൂടി സിപിഎമ്മില്‍ ചിലര്‍ക്കുണ്ടായിരുന്നുവെന്നാണ് തോന്നിപ്പിച്ചത്.സമര ത്തിന് കാരണക്കാരനായ  രാജേഷിന്റെ പേര് പോലും പറയാന്‍ പത്രസമ്മേളനത്തില്‍ വി എസ് മെനക്കെടാതിരുന്നത് മനപ്പൂര്‍വ്വമാണ്.  പ്രായത്തിന്റെ മറവിയുടെ മറവിലായിരുന്നു ഈ സൂത്രമെങ്കിലും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി പ്രസംഗിച്ച് നടക്കുന്ന ആളാണ് അച്യുതാനന്ദന്‍എന്നാക്ഷേപിച്ച രാജേഷിനെ ഒന്നിരുത്തേണ്ടത് വി എസ്സ് പക്ഷത്തിന്റെ ആവശ്യംകൂടിയായിരുന്നു.ജെയിംസ് മാത്യ വി എസ്സ് ഗ്രൂപ്പില്‍ നിന്ന് കാലുമാറി മറുപക്ഷത്ത് എത്തിയആളാണ്.രണ്ട് പേരും രണ്ട് നാള്‍ കൊണ്ട് നേടിയത് കുപ്രസിദ്ധിയാണെന്നത് സിപിഎമ്മില്‍ ഒരു വിഭാഗത്തെ ആഹ്‌ളാദിപ്പിക്കുന്നു.  ഈ സംഭവങ്ങളിലെല്ലാം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയെ പ്രതിപക്ഷനേതാവ് പരിഹസിക്കുകയായിരുന്നു. രാജേഷ്പറഞ്ഞതെല്ലാ വിഎസ്സ് തിരുത്തികൊണ്ടേയിരുന്നു. ഇന്നലെ രാവിലെ ചായകുടിക്കാന്‍ പോയതല്ല മുന്നണി നഎടുത്ത തീരുമാനപ്രകാരം സഭാഹാളില്‍ നിന്ന് പറഞ്ഞ് വിടുകയായിരുന്നുവെന്ന് വിഎസ് വ്യക്തമാക്കിയതോടെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായ പിണറായി പക്ഷക്കാരന്‍  തമാശകഥാപാത്രമായി. പ്രതിപക്ഷത്തിന്റെ സമരരംഗത്ത് നിന്ന മുഖ്യനേതാക്കളെ ഇത്‌പോലെ പ്രതിപക്ഷ നേതാവ് തള്ളിപ്പറയുന്ന അപൂര്‍വ്വത കൂടി കേരള ജനത കണ്ടു.  
 
മറ്റൊരു കാര്യമുള്ളത് നിയമ സഭയില്‍  മൂക്കത്തും വയറ്റത്തും ഇടികിട്ടിയെന്ന് പറഞ്ഞ് ടിവിക്കാരുടെ മുന്നില്‍ സിപിഎം എത്തിച്ച കെ കെ ലതിക എംഎല്‍എ യെ സിപിഎം നേതാക്കളും ജനാധിപത്യ മഹിള അസോസ്സിയേഷനും ഗൗനിച്ചില്ലെന്നതാണ്. വനിത എംഎല്‍എയെ മുന്നില്‍ നിര്‍ത്തി അവരെ അപമാനിക്കുകയാണ് സത്യത്തല്‍ സിപിഎം ചെയ്തത്. മര്‍ദ്ദന മേറ്റെന്ന് പറഞ്ഞ ലതികയുടെ കാര്യം സിപിഎം വിട്ടുകളഞ്ഞു.ഈ സംഭവവികാസത്തില്‍പിണറായി ഗ്രൂപ്പില യുവ നേതാക്കളോടുള്ള  വൈരാഗ്യം വി എസ്  തീര്‍ത്തുവെന്നതാണ് സത്യം.

No comments:

Post a Comment

Note: Only a member of this blog may post a comment.