Tuesday, October 4, 2011

തോറ്റ എസ് എഫ് ഐക്കാര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തു


തൃശൂര്‍: യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യത തീര്‍ക്കാന്‍ സെന്റ് തോമസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തുകൊണ്ടാണ് എസ്.എഫ്.ഐ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിനുള്ള അരിശം തീര്‍ത്തത്.
ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ ജാക്‌സ(17) ണാണ് എസ്.എഫ്.ഐക്കാരുടെ റാഗിംഗിന് വിധേയനായത്.  എക്കണോമിക്‌സ് ഒന്നാം വര്‍ഷ ക്ലാസ് പ്രതിനിധിക്കു വേണ്ടി ജാക്‌സണ്‍ പ്രവര്‍ത്തിച്ചതാണ് എസ്.എഫ്.ഐക്കാരെ പ്രകോപിപ്പിച്ചത്. ഇന്നലെ രാവിലെ  എക്കണോമിക്‌സ് ബ്ലോക്കിന് താഴെയാണ് സംഭവം.കൂട്ടൂകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ജാക്‌സണെ 20എസ്.എഫ്.ഐ ക്രിമിനലുകള്‍  ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചു. കെ.എസ്.യുവിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. കെ,എസ്.യുവിന് വേണ്ടി പ്രവര്‍ത്തിക്കരുതെന്നും ഷൈന്‍ ചെയ്യേണ്ടെന്നും, എസ്.എഫ്,ഐക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും എസ്.എഫ്,ഐക്കാര്‍ ജാക്‌സണോട് ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്തപ്പോള്‍ വസ്ത്രം വലിച്ചൂരി എസ്.എഫ്.ഐ എന്ന ബോര്‍ഡെഴുതി കഴുത്തില്‍ തൂക്കി കോളേജ് മുഴുവന്‍ നടത്തിക്കുമെന്നുമായിരുന്നു എസ്.എഫ്,ഐക്കാരുടെ ആക്രോശം.  തുടര്‍ന്നായിരുന്നു    തലയ്ക്ക് അടിച്ചത്. എസ്.എഫ്,ഐ പ്രവര്‍ത്തകരായ സുഷിത്, ഡെറിക്, സുമന്‍, ഷിജോ എന്നിവരാണ് ആക്രണത്തിന് നേതൃത്വം നല്‍കിയത്.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാക്‌സണെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം നടത്തിയവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പാലിനും ആന്റി റാഗിംഗ് സ്‌ക്വാഡിനും പരാതി നല്‍കിയിട്ടുണ്ട്

No comments:

Post a Comment

Note: Only a member of this blog may post a comment.