പാഠ്യപദ്ധതി പരിഷ്‌കരണത്തന്റെ പേരില്‍ തയ്യാറാക്കിയ കേരള പാഠ്യപദ്ധതിചട്ടക്കൂടിലെ പല നിര്‍ദ്ദേശങ്ങളും ഇടതുപക്ഷ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടിഉണ്ടാക്കിയതായിരുന്നു. കഴിഞ്ഞ ഗവണ്‍മെന്റ് തയ്യാറാക്കിയ വിദ്യാഭ്യാസ സമീപനരേഖ സംസ്ഥാന വിദ്യാഭ്യാസ നയത്തോട് ഒട്ടും നീതിപുലര്‍ത്തുന്നവയായിരുന്നില്ല. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കുകയെന്ന തെറ്റായ വാദവും, സ്‌കൂള്‍ സമയം തീരുമാനിക്കാനുള്ള അധികാരവും അവകാശവും ബന്ധപ്പെട്ട വകുപ്പില്‍ നിന്നു മാറ്റി പഞ്ചായത്തുകളെ ഏല്പിക്കാനുള്ള തീരുമാനങ്ങളുമെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ ഭരണ പരിഷ്‌കാരങ്ങളായിരുന്നു.
വിദ്യാഭ്യാസരംഗത്ത് ബഹുമുഖബോധന രീതികള്‍ നടപ്പിലാക്കണമെന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാന്‍ നിയുക്തമായ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അധ്യാപികയ്ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും അതിലൂടെ ഏതു ബോധന തന്ത്രമാണ് അഭികാമ്യം എന്നു തീരുമാനിക്കാന്‍ അധ്യാപികയ്ക്ക് കഴിയണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. വളരെ സുപ്രധാനമായ ഈ നിര്‍ദ്ദേശങ്ങളില്‍ പലതും ഇതുവരെ നടപ്പിലാക്കി കാണുന്നില്ല. സര്‍വ്വ ശിക്ഷാ അഭിയാന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ഈ കമ്മീഷന്റെ വിലയിരുത്തല്‍ ശരിയാണെന്ന് പഠനം തെളിയിക്കുന്നു. സര്‍വ്വ ശിക്ഷാ അഭിയാന്റെ പ്രവര്‍ത്തന ഗുണ നിലവാരം മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുകയാണ്. അല്ലെങ്കില്‍ ഈ വിദ്യഭ്യാസ സമ്പ്രദായം കേരളത്തില്‍ ഒരു ശാപമായിത്തീരും. എസ്.എസ്.എ. കാര്യക്ഷമ മാകണമെങ്കില്‍ വിപുലമായ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. അതുമാത്രമല്ല പഠനവും പഠന പ്രക്രിയയും കൂടുതല്‍ സുതാര്യമാക്കേണ്ടിയിരിക്കുന്നു.
സര്‍വ്വശിക്ഷാ അഭിയാന്റെ പ്രവര്‍ത്തന വിജയം പ്രധാനമായും സാമൂഹ്യകാധിഷ്ഠിത ആസൂത്രണത്തെ ആശ്രയിച്ചിരിക്കുന്നു. സമൂഹത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വിവിധ സ്ഥലങ്ങളില്‍ ഐക്യത്തിനു തടസ്സം നില്‍ക്കുന്നതിനാല്‍ ഓരേ പ്രദേശത്തെയും ജനങ്ങളെ അംഗീകരിച്ചുകൊണ്ടും ഏകീകരിച്ചുകൊണ്ടു മുള്ള പ്രവര്‍ത്തനം നടത്താന്‍ എസ്.എസ്.എ. തയ്യാറാകാണം.
വിദ്യാഭ്യാസമെന്നാല്‍ കുട്ടിയുടെ സര്‍വ്വതോന്മുഖമായ വികാസമാണ്. സാമൂഹ്യ ജീവിത്തിന് ആവശ്യമായ ധാരണകള്‍, ശേഷികള്‍, മനോഭാവങ്ങള്‍ എന്നിവ കുട്ടികളില്‍ വളര്‍ത്തിയെടുക്കു കയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്ന തിന് ഓരോ ക്ലാസിലും കുട്ടി നേടേണ്ട ധാരണകളും ശേഷികളും മനോഭാവങ്ങളും ഏതൊക്കെയാണെന്ന് നിര്‍ണ്ണയിക്കേണ്ട തുണ്ട്. ഇങ്ങനെ നിര്‍ണ്ണയിക്കപ്പെട്ട രേഖയാണ് കരിക്കുലം. കരിക്കുലം വിനിമയം ചെയ്യുക എന്നതാണ് അധ്യാപികയുടെ പ്രധാന കര്‍ത്തവ്യം. കരിക്കുലം പ്രസ്താവനയില്‍ പറയുന്ന ശേഷികള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ അധ്യാപിക സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വൈവിധ്യമാര്‍ന്നതായിരിക്കണം. ആ രീതി എന്തെന്ന് നിര്‍ണ്ണിയിക്കാനുള്ള സ്വാതന്ത്ര്യം അധ്യാപികയ്ക്ക് ലഭിക്കണം. ''നാടിന്റെ സ്വാഭാവികമായ സങ്കീര്‍ണ്ണതയെ ഉള്‍ക്കൊള്ളാനും പ്രശ്‌നത്തെ സമഗ്രമായി കാണാനും ഇടപെടാനും കുട്ടിക്ക് കഴിയേണ്ടതുണ്ട്. പരസ്പര ബന്ധിതമായ വിഷയങ്ങളെ അവതരി പ്പിക്കുന്നതിലൂടെ കുട്ടി ഇതിന് പ്രാപ്തനാക്കാന്‍ കഴിയും''. ഓരോ പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്ഥിതിയും വിദ്യാഭ്യാസ ആവശ്യകതയും കണക്കിലെടുത്ത് വേണം പഠനപ്രക്രിയ തയ്യാറാക്കേണ്ടത്. സര്‍വ്വശിക്ഷാ അഭിയാന്റെ ആസൂത്രണം ആവശ്യാധിഷ്ഠിതമാകയാല്‍ സ്‌കൂളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അതാത് പ്രദേശത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അറിയാവുന്നവരെ ഉള്‍പ്പെടുത്തി ആസൂത്രണ സമിതികള്‍ രൂപീകരിക്കണം.
പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ അളക്കുമ്പോള്‍ കുട്ടികളുടെ പഠനപുരോഗതി, വിദ്യാലയ പ്രവേശനത്തിന്റെ തോത്, കൊഴിഞ്ഞു പോക്ക്, സാമൂഹിക സമത്വം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പഠനവിധേയമാക്കണം. സാമൂഹ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതിയുടെ ലക്ഷ്യം ജനങ്ങളില്‍ എത്തി ചേരുന്നതിനും വിദ്യാഭ്യാസ സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കാവുന്ന താണ്. ഭാഷ, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങളിലെ ശേഷികള്‍ വളര്‍ത്തുന്നത് ഒരു പ്രത്യേക പാഠം പഠിപ്പിച്ചുകൊണ്ടോ ഒരു പ്രത്യേക പ്രവര്‍ത്തനം ചെയ്തുകൊണ്ടോ ആവണ മെന്ന് വാശിപിടിക്കുന്നത് ശരിയല്ല. ഇവിടെ കരിക്കുലത്തിന്റെ വിനിമയമാണ് പ്രാധാന്യം. അതു ചെയ്യാന്‍ ധാരാളം രീതികള്‍ നിലവിലുണ്ട്. ബഹുമുഖ ബോധന രീതികളുടെ പ്രസക്തി ഇവിടെയാണ്. ക്ലാസ് മുറിയിലെത്തുന്ന ഓരോ കുട്ടിയും വ്യത്യസ്ത നിലവാരം ഉള്ളവരാണ്. അവരുടെ കഴിവുകളും വ്യത്യസ്തമായിരിക്കും. ഓരോ കുട്ടിയുടെയും നിലവാരം കണ്ടറിഞ്ഞ് അവര്‍ക്കു യോജിച്ച പഠനം നടത്താന്‍ അധ്യാപികയ്ക്കു കഴിയണം. കാണാപാഠം പഠിക്കുന്നത് ശരിയായ രീതിയല്ല. എന്നാല്‍ ചില വസ്തുതകള്‍ ഹൃദ്യസ്ഥമാക്കേണ്ടത് അനിവാര്യമായി വരും. (ഉദാ. കവിതാശകലങ്ങള്‍, ഉദ്ധരിണികള്‍, ഗുണനപ്പട്ടിക തുടങ്ങിയവ) പിന്നോക്കക്കാര്‍ക്കും വൈകല്യ മുള്ളവര്‍ക്കും നിരന്തര പരിശീലനം ആവശ്യമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തനം ഉള്‍പ്പെടുന്ന പഴയ രീതിയ്ക്കും പ്രസക്തിയുണ്ട്. ഏത് പാഠ്യപദ്ധതി നിലവില്‍ വന്നാലും അധ്യാപകന്റെ പങ്ക് പരമപ്രധാനമാണ്.
കുട്ടികളെ പഠനത്തില്‍ സഹായിക്കുന്ന തലത്തില്‍ നിന്നും അധ്യാപകന്‍ ഒരു ഗവേഷകന്‍ എന്ന തലത്തില്‍വരെ എത്തിച്ചേരണം. അധ്യാപകന്‍ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ ഉയരുകയും സമൂഹത്തിന്റെ നന്മകളെ കൂട്ടിയിണക്കി ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ കഴിയണം. വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തിയ ഈ പദ്ധതിയെ ജനം ആകാംഷയോടെ ഉറ്റു നോക്കുകയാണ്. കേരളത്തില്‍ ഇന്ന് നിലവിലുള്ള സംയോജിത ശിശുവികസന പരിപാടിയുമായി ബന്ധപ്പെടുത്തി പ്രൈമറി തലത്തില്‍ നിരവധി പരിപാടികള്‍ നടത്താന്‍ കഴിയണം. ഇതിനുവേണ്ടി കൂടുതല്‍ ബാലവാടികള്‍ അംഗനവാടികള്‍, ഡേ കെയര്‍ സെന്ററുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നത് നന്നായിരിക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ സഹകരണത്തോടെ മാതൃ-ശിശു സംരക്ഷണ പരിപാടികള്‍ നടപ്പിലാക്കാന്‍ കഴിയണം. ഓരോ പ്രദേശത്തിന്റെ സാഹചര്യത്തിനനുസരി ച്ചുള്ള പഠനനിലവാരം നിശ്ചയിക്കുക. ഓരോ കുട്ടിയുടെയും കഴിവിന് ആധാരമാക്കി പഠന പ്രവര്‍ത്തനം തയ്യാറാക്കുക. പാഠപുസ്തകങ്ങളും ഹാന്റ് ബുക്കുകളും കാലാ കാലങ്ങളില്‍ പരിഷ്‌ക്കരിക്കുക. അധ്യായനവും അധ്യാപനവും കൂടുതല്‍ രസപ്രദമാക്കുക എന്നിവയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുക. ക്ലാസ് മുറിയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ടീച്ചര്‍ക്ക് തന്റേതായ പുതിയരീതി വികസിപ്പിക്കാന്‍ കഴിയണം. അല്ലാതെ ആരെങ്കിലും വികസിപ്പിച്ച രീതി അധ്യാപികയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്. സര്‍വ്വദേശീയ നിലവാരമുള്ള പഠനരീതിയാണ് നമുക്കാവശ്യം. ഈ പഠന രീതിയാണ് നമ്മള്‍ അവലംബി ക്കുന്നതെങ്കില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. 21-ാം നൂറ്റാണ്ടിലെ സൈബര്‍ യുഗത്തില്‍ ജീവിക്കേണ്ട കുട്ടിയ്ക്ക് അതിനുതകുന്ന വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. അതിനു തടസ്സം നില്‍ക്കുന്ന വികസന വിരോധികളെ സമൂഹം തിരിച്ചറിയണം.
2005-2006 കാലയളവില്‍ അധികാരത്തിലിരുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ത്തെയും വിദ്യാലയങ്ങളെയും ആകര്‍ഷകമാക്കാനും, കാലോചിതമായി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കാനും തയ്യാറായി. അതിന്റെ ഫലമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭൗതിക സാഹചര്യമൊരുക്കുന്നതിന് മുന്‍ഗണന നല്‍കികൊണ്ട് കെട്ടിടങ്ങളും ചുറ്റുമതിലും നിര്‍മ്മിക്കുന്ന തിനും ആവശ്യമായ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. അധ്യാപക നിയമനങ്ങള്‍ കാര്യക്ഷമമാക്കുകയും സ്‌കൂളുകളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് നിര്‍ബന്ധമാക്കുകയും ചെയ്തു. ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ നിരവധി ഇംഗ്ലീഷ് തസ്തികകള്‍ സൃഷ്ടിക്കുകയും, കമ്പ്യൂട്ടര്‍ പഠനം കരിക്കുലത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ലൈബ്രറി നവീകരണം ഒരു ആവശ്യഘടകമാക്കി മാറ്റിയതും, സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ക്ക് പ്രാധാന്യം നല്‍കിയതും കഴിഞ്ഞ് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തായിരുന്നു.
എന്നാല്‍ തുടര്‍ന്നു വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇതിന് വിപരീതമായ നയമാണ് സ്വീകരിച്ചത്. യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിവച്ച പ്രധാനപ്രോജക്ടുകളെല്ലാം അവര്‍ ഒഴിവാക്കി. നിരന്തരമൂല്യനിര്‍ണയത്തിന്റെ മോണറ്ററിംഗ് ദുര്‍ബലമാക്കുകയും 10-ാം ക്ലാസിലെ പരീക്ഷകളുടെയും പാഠപുസ്തകങ്ങളുടെയും എണ്ണം കുറയ്ക്കുകയും എന്നാല്‍ മാര്‍ക്കുകള്‍ ഇരട്ടിയാക്കുകയും ചെയ്തു. പാഠപുസ്തകരചനയെ അട്ടിമറിച്ചും, പുസ്തകങ്ങളില്‍ കമ്മ്യൂണിസവും വിവാദങ്ങളും കുത്തി തിരുകി. പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ തകരാനിട യാക്കിയത് ഇതിന്റെ ഫലമായിട്ടായിരുന്നു. അണ്‍ ഇക്കണോമിക് വിദ്യാലങ്ങള്‍ കൂണ്‍പോലെ വളര്‍ന്നതും പ്രൊട്ടക്ടഡ് അധ്യാപകരുടെ എണ്ണം പതിനായിരം കഴിയാനിടയായതും ഇതുകൊണ്ടായിരുന്നു.
എന്നാല്‍ തുടര്‍ന്നു വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇതിന് വിപരീതമായ നയമാണ് സ്വീകരിച്ചത്. യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിവച്ച പ്രധാനപ്രോജക്ടുകളെല്ലാം അവര്‍ ഒഴിവാക്കി. നിരന്തരമൂല്യനിര്‍ണയത്തിന്റെ മോണറ്ററിംഗ് ദുര്‍ബലമാക്കുകയും 10-ാം ക്ലാസിലെ പരീക്ഷകളുടെയും പാഠപുസ്തകങ്ങളുടെയും എണ്ണം കുറയ്ക്കുകയും എന്നാല്‍ മാര്‍ക്കുകള്‍ ഇരട്ടിയാക്കുകയും ചെയ്തു. പാഠപുസ്തകരചനയെ അട്ടിമറിച്ചും, പുസ്തകങ്ങളില്‍ കമ്മ്യൂണിസവും വിവാദങ്ങളും കുത്തി തിരുകി. പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ തകരാനിട യാക്കിയത് ഇതിന്റെ ഫലമായിട്ടായിരുന്നു. അണ്‍ ഇക്കണോമിക് വിദ്യാലങ്ങള്‍ കൂണ്‍പോലെ വളര്‍ന്നതും പ്രൊട്ടക്ടഡ് അധ്യാപകരുടെ എണ്ണം പതിനായിരം കഴിയാനിടയായതും ഇതുകൊണ്ടായിരുന്നു.
പാഠ്യപദ്ധതി പരിഷ്‌കരണത്തന്റെ പേരില്‍ തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലെ പല നിര്‍ദ്ദേശങ്ങളും ഇടതുപക്ഷ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി ഉണ്ടാക്കിയതായിരുന്നു. കഴിഞ്ഞ ഗവണ്‍മെന്റ് തയ്യാറാക്കിയ വിദ്യാഭ്യാസ സമീപനരേഖ സംസ്ഥാന വിദ്യാഭ്യാസ നയത്തോട് ഒട്ടും നീതിപുലര്‍ത്തുന്നവയായിരുന്നില്ല. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കുകയെന്ന തെറ്റായ വാദവും, സ്‌കൂള്‍ സമയം തീരുമാനിക്കാനുള്ള അധികാരവും അവകാശവും ബന്ധപ്പെട്ട വകുപ്പില്‍ നിന്നു മാറ്റി പഞ്ചായത്തുകളെ ഏല്പിക്കാനുള്ള തീരുമാനങ്ങളുമെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ ഭരണ പരിഷ്‌കാരങ്ങളായിരുന്നു. വൈവിധ്യമാര്‍ന്ന പഠനാവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പഠന തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും അധ്യാപകരെ പരമാവധി പ്രോത്സാഹിപ്പിക്കണം. ഇതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അധ്യാപകര്‍ക്ക് നല്‍കണം. മത്സരാധിഷ്ഠിതമായ ഹൈടെക് നോളജിയുടെ കാലഘട്ടത്തില്‍ അതിനു തകുന്ന കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തി യെടുക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. ദേശീയ തലത്തില്‍ രൂപംകൊണ്ട സര്‍വ്വശിക്ഷാ അഭിയാന്‍ എന്ന പദ്ധതി വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്നതിനും പ്രൈമറി വിദ്യാഭ്യാസത്തിന്റെയും, ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്റെയും സര്‍വ്വ മേഖലകളിലും കടന്നു ചെന്ന് മാറ്റത്തിന്റെ ശംഖൊലി മുഴക്കാന്‍ ഇനിയെങ്കിലും സര്‍വ്വ ശിക്ഷാ അഭിയാന് കഴിയേണ്ടതാണ്.
എന്നാല്‍ 2011 മെയ്-ല്‍ വീണ്ടും അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെയും വിദ്യാലയങ്ങളെയും ആകര്‍ഷകമാക്കാന്‍ വേണ്ട നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിയതുമൂലം തകര്‍ച്ചയുടെ വക്കിലായിരുന്ന പൊതുവിദ്യാഭ്യാസത്തിന് വീണ്ടുമൊരു ഉണര്‍വു വന്നു.
എന്നാല്‍ 2011 മെയ്-ല്‍ വീണ്ടും അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെയും വിദ്യാലയങ്ങളെയും ആകര്‍ഷകമാക്കാന്‍ വേണ്ട നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിയതുമൂലം തകര്‍ച്ചയുടെ വക്കിലായിരുന്ന പൊതുവിദ്യാഭ്യാസത്തിന് വീണ്ടുമൊരു ഉണര്‍വു വന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് ലോകമാതൃകയാകാന്‍ കഴിഞ്ഞത് സാക്ഷര തയിലും ആരോഗ്യപരിപാലന രംഗത്തും ഉണ്ടായ പുരോഗതി കൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ചയുടെയും വികസിത മാതൃകയുടെയും ഫലമായിട്ടായിരുന്നു. പൊതു വിദ്യാഭ്യാസരംഗത്ത് എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ''സിലബസ് പരിഷ്‌ക്ക രണം'' ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഈ തീരൂമാനം സ്വാഗതാര്‍ഹവും വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ പുരോഗതി ഉണ്ടാവുകയും ചെയ്യും
No comments:
Post a Comment
Note: Only a member of this blog may post a comment.