സി.പി.എം നേതാക്കളുടെ ലക്ഷ്യം ക്രമസമാധാനം തകര്‍ക്കല്‍
രക്തരൂക്ഷിത സമരമുറകളിലൂടെ സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ക്കാന്‍ സി.പി.എം നേതൃത്വത്തിന്റെ ഒത്താശയോടെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കളുടെ രഹസ്യ അജണ്ട.
നിര്‍മ്മല്‍ മാധവ് സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ആരംഭിച്ച അക്രമം സംസ്ഥാന വ്യാപകമായി രൂക്ഷമാക്കാന്‍ നേതാക്കള്‍ക്കിടയില്‍ ആലോചന നടന്നതായി അറിയുന്നു. സാധ്യമാകുന്നത്ര പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കത്തക്കവിധം അക്രമസംഭവങ്ങള്‍ അരങ്ങേറണമെന്നത് ഹിഡന്‍ അജണ്ടയുടെ ഭാഗമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെ അക്രമം അഴിച്ചുവിട്ടുകൊണ്ട് കുട്ടി സഖാക്കള്‍ ഈ അജണ്ട പ്രാവര്‍ത്തികമാക്കിത്തുടങ്ങിയത് കോഴിക്കോടിനു പുറമെ ഇന്നലെ കണ്ണൂരിലും പാലക്കാട്ടും തൃശ്ശൂരും തിരുവനന്തപുരത്തും ദൃശ്യമായി. ഏതുവിധേനയും പൊലീസിന്റെ സംയമനം തകര്‍ക്കുക എന്നതാണ് ലക്ഷ്യം. കണ്ണൂരില്‍ ഇന്നലെ നടന്ന മാര്‍ച്ചില്‍ വ്യാപക അക്രമം അരങ്ങേറി. നഗരസഭയുടെ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. എസ്.പിയുടെയും ഐ.ജിയുടെയും ക്യാമ്പ് ഓഫീസിന് നേര്‍ക്കും കല്ലേറുണ്ടായി. ട്രാഫിക് പോലീസ് സ്‌റ്റേഷന് നേരേയും പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലേറ് നടത്തി. പോലീസ് എയ്ഡ് പോസ്റ്റ് തല്ലിത്തകര്‍ത്തു.
മാര്‍ച്ചിനിടെ കണ്ണൂരില്‍ ചാനല്‍ കാമറാമാന്മാര്‍ക്ക് മര്‍ദ്ദനമേറ്റു. കാമറകള്‍ തല്ലിത്തകര്‍ക്കയും ചെയ്തു. കാള്‍ട്ടക്‌സ് ജംഗ്ഷനില്‍ നിന്ന് പ്രകടനം നീങ്ങുന്നതിനിടെയാണ് കാമറാമാന്മാര്‍ക്കെതിരെ ആക്രമണമുണ്ടായത്. ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നിവയുടെയും ചില പ്രാദേശിക ചാനലുകളുടെയും കാമറാമാന്മാര്‍ക്ക് നേരെയായിരുന്നു കൈയേറ്റം. റിപ്പോര്‍ട്ടറിന്റെയും ഇന്ത്യാവിഷന്റെയും കാമറാമാന്മാരെ ആക്രമിക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച ജീവന്‍ ടി.വിയുടെ കാമറാമാനും മര്‍ദ്ദനമേറ്റു. റിപ്പോര്‍ട്ടര്‍ കാമറാമാനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യം പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണം. ക്യാമറകള്‍ തകര്‍ക്കുകയും ചെയ്തു. ക്യാമറമാന്‍മാരായ പി.സി.സുമേഷ് (ഇന്ത്യാവിഷന്‍), കെ.വി.സാജു (റിപ്പോര്‍ട്ടര്‍ ടിവി), എ.ധനേഷ് (ജീവന്‍ടിവി) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കെ വി സാജു മുമ്പ് എസ്.എഫ്. ഐ നേതാവും മാടായി കോളേജ് യൂണിയന്‍ ഭാരവാഹിയുമായിരുന്നു.ഇന്നലെ കരുനാഗപ്പള്ളിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ആക്രമിച്ചു. ഷമീര്‍ എന്ന എസ്.എഫ്.ഐക്കാരനെ കയ്യോടെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ഷമീറിനെ സബ് ജയിലിലേയ്ക്ക് റിമാന്റ് ചെയ്തു.
No comments:
Post a Comment
Note: Only a member of this blog may post a comment.