Saturday, October 1, 2011

എസ് എഫ് ഐ - എ ഐ എസ് എഫ് സംഘര്‍ഷം: ചേര്‍ത്തലയില്‍ എ ഐ എസ് എഫ് നേതാവിന് കുത്തേറ്റു


ആക്രമണം നടത്തിയത് മാരകായുധങ്ങളുമായി എത്തിയ എസ് എഫ് ഐക്കാര്‍
ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളേജില്‍ എസ് എഫ് ഐ- എ ഐ എസ് എഫ് വിദ്യാര്‍ത്ഥി നേതാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍
എ ഐ എസ് എഫ് ജില്ലാ കമ്മറ്റിയംഗത്തിന് കുത്തേറ്റു. രണ്ടാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ത്ഥി ജിബിന്‍ മോന്‍സിയെയാണ്  എസ് എഫ് ഐ പ്രവര്‍ത്തകരുടെ കുത്തേറ്റതിനെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത് എസ് എഫ് ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും സംഘര്‍ഷമുണ്ടാകുകയുമായിരുന്നു. മാരാകായുധങ്ങളുപയോഗിച്ച് ജിബിനേയും സഹപാഠികളായ അനീഷ്, വിവേക് എന്നിവരെയും സംഘം മര്‍ദ്ദിച്ചു. അര്‍ത്തുങ്കല്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതികളായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിവിധ ആക്രമണ കേസുകളില്‍ ഇതിന് മുമ്പും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ എ ഐ എസ് എഫ് പ്രതിഷേധിച്ചു. കോളേജ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി എത്തി എസ് എഫ് ഐ ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന ആക്രമണം വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനമാണെന്ന് എ ഐ എസ് എഫ് നേതാക്കള്‍ പറഞ്ഞു. ഇതിനിടെ ചേര്‍ത്തല എന്‍ എസ് എസ് കോളേജിലും എസ് എഫ് ഐ - എ ബി വി പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരുവിഭാഗങ്ങളില്‍പ്പെട്ടവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.