Tuesday, October 4, 2011

സ്മാര്‍ട്ട് സിറ്റി ഓഫീസ് ഒക്ടോ എട്ടിന്

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി ഓഫീസിന്റെ പ്രവര്‍ത്തനം ഈമാസം എട്ടിന് ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു.

ഓഫീസിന് വേണ്ടി കിന്‍ഫ്രയുടെ നാല് ഏക്കര്‍ ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് വിട്ടു കൊടുക്കും. പദ്ധതിയുടെ 247 ഏക്കര്‍ ഭൂമിയും പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുത്തും. ഈ ഭൂമിക്ക് വില്‍പ്പനാവകാശം ഉണ്ടായിരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.

പദ്ധതിയ്ക്കനുവദിച്ച നാല് ഏക്കര്‍ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയുടെ പരിധിയില്‍ പെടുത്തിയതിനാല്‍ വില്‍പനാവകാശത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സ്മാര്‍ട് സിറ്റി പദ്ധതി വൈകിപ്പിച്ചത് കഴിഞ്ഞ എല്‍.ഡി. എഫ് സര്‍ക്കാറാണെന്ന് വ്യവസായ മന്ത്രി കുറ്റപ്പെടുത്തി.

No comments:

Post a Comment

Note: Only a member of this blog may post a comment.